Latest NewsNewsIndia

‘വീട്ടിലിരുന്ന് മോദിയുടെ ചെരുപ്പ് നക്കുകയാണ് അയാൾ’: അമരീന്ദർ സിങ്ങിനെതിരെ നവ്‌ജോത് സിംഗ് സിദ്ദു

ന്യൂഡൽഹി : പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിനെതിരെ രൂക്ഷവിമർശനവുമായി പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്‌ജോത് സിംഗ് സിദ്ദു. ക്യാപ്റ്റൻ അമരീന്ദർ വീട്ടിലിരുന്ന് നരേന്ദ്രമോദിയുടെ ചെരുപ്പ് നക്കുകയാണിപ്പോഴെന്ന് സിദ്ദു പറഞ്ഞു. ഒരു തെരഞ്ഞെടുപ്പ് പൊതു യോഗത്തിൽ വെച്ചാണ് സിദ്ദു ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ നവംബറിലാണ് അമരീന്ദർ കോൺഗ്രസ് വിട്ടത്. നവ്‌ജോത് സിംഗ് സിദ്ദുവും അമരീന്ദറും തമ്മിലെ സ്വരച്ചേർച്ചയില്ലായ്മകളാണ് അമരീന്ദർ കോൺഗ്രസ് വിടാനുണ്ടായ പ്രധാന കാരണങ്ങളിലൊന്ന്. പിന്നീട് പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പേരിൽ പുതിയ പാർട്ടി രൂപീകരിച്ച അമരീന്ദർ ബി.ജെ.പി യുമായി സഖ്യത്തിലേർപ്പെടുകയായിരുന്നു.

Read Also  :  ജോസ് ആലുക്കാസില്‍ നിന്നും മോഷണം പോയ 16കിലോ സ്വര്‍ണം ശ്മശാനത്തില്‍ നിന്ന് കണ്ടെടുത്തു : പ്രതി പിടിയിൽ

തന്‍റെ പാർട്ടിക്ക് പഞ്ചാബിൽ 101 ശതമാനം വിജയമുറപ്പാണെന്ന് അമരീന്ദർ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.കേന്ദ്ര മന്ത്രിയും പഞ്ചാബിലെ ബി.ജെ.പി ചുമതലയുള്ള നേതാവുമായ ഗജേന്ദ്രസിങ്ങുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അമരീന്ദർ സിങ്ങിൻറെ പ്രസ്താവന. വലിയ പ്രതീക്ഷയിലാണെന്നും പഞ്ചാബിൽ ബി.ജെ.പിയുമായി ചേർന്ന് ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button