KottayamKeralaLatest News

പാലാ നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.ആര്‍ മുരളീധരന്‍ നായര്‍ ബിജെപിയില്‍ ചേര്‍ന്നു

പാലാ: പാലാ നഗരസഭാ മുന്‍ വൈസ് ചെയര്‍മാനും മുന്‍ ഡിസിസി മെമ്പറും കോണ്‍ഗ്രസ് നേതാവും പാലാ ലയണ്‍സ് ക്ലബ് പ്രസിസന്റുമായ കെ.ആര്‍ മുരളീധരന്‍ നായര്‍ കൊച്ചുപുരയ്ക്കല്‍ കവീക്കുന്ന് ഇന്ന് ബിജെപിയില്‍ ചേര്‍ന്നു.

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അദ്ദേഹത്തിന്‍്റെ വസതിയിലെത്തി ഷാള്‍ അണിയിച്ച്‌ പാര്‍ട്ടിയിലേയ്ക്ക് സ്വീകരിച്ചു.

ബിജെപി പാലാ മണ്ഡലം പ്രസിഡന്റ് സുധീഷ് നെല്ലിക്കന്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ അഡ്വ. ജി.അനീഷ്, ബിനീഷ് ചൂണ്ടച്ചേരി, മണ്ഡലം വൈസ് പ്രസിഡന്‍റ് ശുഭ സുന്ദര്‍രാജ്, തുടങ്ങിവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button