MalappuramKeralaNattuvarthaLatest NewsIndiaNews

ചാക്കില്‍ ജൈവ വളമാണെന്ന് യുവാവ്, സംശയം തോന്നി പൊലീസ് തിരഞ്ഞപ്പോൾ കിട്ടിയത് ഹാൻസ്

മലപ്പുറം: ചാക്കില്‍ ജൈവ വളമാണെന്ന് പറഞ്ഞ് യുവാവ് വീട്ടില്‍ കൂട്ടിയിട്ടത് നിരോധിത പുകയില ഉത്പന്നമായ ഹാൻസ്. സംശയം തോന്നി പൊലീസ് തിരഞ്ഞപ്പോഴാണ് കള്ളത്തരം പിടികൂടിയത്. മൂത്തേടം കാറ്റാടി ചേലക്കടവ് വട്ടോളി ഫൈസല്‍ ബാബു എന്ന കാറ്റാടി ബാബുവിന്റെ വീട്ടില്‍ നിന്നാണ് 19 ചാക്ക് ഹാന്‍സ് പിടികൂടിയത്. ചാക്കില്‍ ജൈവ വളമാണ് എന്നായിരുന്നു നാട്ടുകാരോട് ഇയാള്‍ പറഞ്ഞത്.

Also Read:ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരം

14,250 പാക്കറ്റ് ഹാന്‍സ് ആണ് പിടികൂടിയത്. ഇതിനു വിപണിയിൽ വിപണിയില്‍ ഏഴരലക്ഷം രൂപ വിലവരും. വീട്ടില്‍ സൂക്ഷിച്ച ഹാന്‍സ് രാത്രിയില്‍ രഹസ്യമായി സ്വന്തം സ്‌കൂട്ടറില്‍ എടക്കര, മൂത്തേടം, ചുങ്കത്തറ, വഴിക്കടവ് പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിലെ ചെറുകിട കച്ചവടക്കാര്‍ക്ക് എത്തിച്ചു നല്‍കുകയായിരുന്നു പതിവ്.

ജൈവ വളമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വീടിനോട് ചേര്‍ന്ന ഷെഡിലും പരിസരത്തും ഹാൻസ് സൂക്ഷിച്ച്‌ വെച്ചിരുന്നത്. പൊലീസ് പരിശോധനയ്ക്കായി എത്തിയപ്പോള്‍ പ്രതി വിതരണത്തിനായി പുറത്ത് പോയിരുന്നു. അതിനാല്‍ പ്രതിയെ പിടികൂടാനായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button