AlappuzhaKeralaNattuvarthaLatest NewsNews

സമാധാന യോഗത്തിന് പകരം പൊലീസിന്‍റെ ചതിക്കുഴി എന്ന പേരായിരുന്നു വേണ്ടിയിരുന്നത്: എസ്‌ഡിപിഐ

ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറേറ്റിൽ നടന്ന സർവകക്ഷി യോഗത്തിലേക്ക് പുറപ്പെട്ട എസ്‌ഡിപിഐ നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ വിമര്‍ശനവുമായി എസ്‌ഡിപിഐ.

സമാധാന യോഗത്തിന് പകരം പൊലീസിന്‍റെ ചതിക്കുഴി എന്ന പേരായിരുന്നു വേണ്ടിയിരുന്നതെന്നും ആർഎസ്എസിനെ തൃപ്തിപ്പെടുത്താനാണ് ഈ വൃത്തികെട്ട കളി കളിക്കുന്നതെങ്കിൽ സമാധാന യോഗത്തിന് പുതിയ അർത്ഥം വെക്കാൻ തങ്ങളും നിർബന്ധിതരാകുമെന്ന് എസ്‌ഡിപിഐ സംസ്ഥാന സെക്രട്ടറി സിഎ റൗഫ് പറഞ്ഞു.

വളർത്തുനായക്ക് അയൽവാസിയുടെ ഇരട്ടപ്പേരിട്ടു: വീട്ടമ്മയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി

രഞ്ജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മണ്ണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും എസ്‌ഡിപിഐ നേതാവുമായ നവാസ് നൈനയെയാണ് ചൊവ്വാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തത്. ഇപ്പോള്‍ നടന്ന കൊലപാതകങ്ങളുടെ തുടര്‍ച്ചയായി ഒരു അനിഷ്ട സംഭവങ്ങളും ജില്ലയിലുണ്ടാകരുതെന്ന് സര്‍വകക്ഷി യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സജി ചെറിയാന്‍ വ്യക്തമാക്കി. രണ്ട് കൊലപാതകങ്ങളെയും യോഗം ഏകകണ്ഠമായി അപലപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button