KeralaLatest NewsNewsBusiness

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്

തുടർച്ചയായി രണ്ടാംദിവസമാണ് സ്വര്‍ണവില കുറയുന്നത്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4515 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

തുടർച്ചയായി രണ്ടാംദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഇന്നലെയും സ്വർണവില ഇടിഞ്ഞിരുന്നു. രണ്ടുദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.

Read Also : രാജ്യത്തെ എല്ലാ തിരഞ്ഞെടുപ്പുകള്‍ക്കുമായി ഒറ്റ വോട്ടര്‍പട്ടിക: നിർണായക തീരുമാനവുമായി പാര്‍ലമെന്‍ററി സമിതി

ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതും ഒമിക്രോണ്‍ ഭീതിയുമാണ് സ്വര്‍ണവിലയിൽ പ്രതിഫലിക്കുന്നതെന്ന് വിദഗ്ധര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button