ThiruvananthapuramKeralaNattuvarthaLatest NewsNews

യോഗത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി വിളിക്കണോ?: കരാര്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി റിയാസ്

തിരുവനന്തപുരം: റോഡ് പണിയുമായി ബന്ധപ്പെട്ട കരാര്‍ കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ വിളിച്ചെങ്കില്‍ മാത്രമേ കമ്പനിയില്‍ നിന്നുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പങ്കെടുക്കുകയുള്ളോയെന്ന് മന്ത്രി ചോദിച്ചു. ശംഖുമുഖം- വിമാനത്താവളം റോഡ് പണി ഏറ്റെടുത്ത കമ്പനിക്കെതിരെയാണ് മന്ത്രി വിമർശനമുന്നയിച്ചത്. യോഗത്തില്‍ പങ്കെടുക്കാന്‍ കമ്പനി ജൂനിയര്‍ ഉദ്യോഗസ്ഥരെ അയച്ചതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്.

അറ്റകുറ്റപ്പണി തീരാത്തതിനൊപ്പം പ്രധാനപ്പെട്ട യോഗത്തെ പ്രാധാന്യത്തോടെ കാണാതിരുന്നത് കമ്പനിയുടെ വീഴ്ചയാണെന്നും ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കമ്പനി ഒരുപാടു നല്ല പ്രവൃത്തികള്‍ നടത്തിയിട്ടുള്ളതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുതെന്നും മന്ത്രി കുറ്റപ്പെടുത്തി.

ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങുന്നതിനിടെ കാര്‍ മതിലില്‍ ഇടിച്ച് സിനിമ താരത്തിന് പരിക്ക്: രണ്ടുപേരുടെ നില ഗുരുതരം

‘പണി നടക്കുന്നുണ്ടോ എന്നതു മാത്രമാണു പൊതുമരാമത്തു വകുപ്പിന്റെ പ്രശ്‌നം. നിങ്ങളുടെ കമ്പനി ഒരുപാടു നല്ല പ്രവൃത്തികള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അതുകൊണ്ട് എല്ലാമായി എന്നു ധരിക്കരുത്. അറ്റകുറ്റപ്പണി തീരാത്തതു മാത്രമല്ല, ഇത്രയും പ്രധാനപ്പെട്ട യോഗത്തെ ആ പ്രാധാന്യത്തോടെ കാണാതിരുന്നതും വീഴ്ചയാണ്. ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകും,’ മുഹമ്മദ് റിയാസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button