AlappuzhaLatest NewsKeralaNattuvarthaNews

ആലപ്പുഴ ദേവീക്ഷേത്രത്തിൽ വൻ മോഷണം : മുക്കാൽ കിലോ സ്വർണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു

ദേവസ്വം കൗണ്ടറിന്റേയും ഓഫീസിന്റേയും വാതിലുകൾ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപെട്ട ഇവർ ഉടൻ തന്നെ ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു

ആലപ്പുഴ: ഹരിപ്പാട് കാർത്തികപ്പള്ളി ചിങ്ങോലി കാവിൽ പടിക്കൽ ദേവീക്ഷേത്രത്തിൽ വൻ മോഷണം. മുക്കാൽ കിലോ ഗ്രാമോളം സ്വർണവും രണ്ടര ലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടു. ക്ഷേത്രം അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ന് പുലർച്ചെ മൂന്നരയോടെയാണ് സംഭവം. ക്ഷേത്രത്തിലെ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ദേവസ്വം കൗണ്ടറിന്റേയും ഓഫീസിന്റേയും വാതിലുകൾ തുറന്നു കിടക്കുന്നത് ശ്രദ്ധയിൽപെട്ട ഇവർ ഉടൻ തന്നെ ക്ഷേത്രഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. പ്രധാന ക്ഷേത്രത്തിന്റെ ഓടിനു മുകളിലൂടെ കയറി അകത്ത് മുകളിൽ സ്ഥാപിച്ചിരുന്ന ഇരുമ്പിന്റെ നെറ്റ് ഇളക്കി ആണ് മോഷ്ടാക്കൾ ചുറ്റമ്പലത്തിൽ ഇറങ്ങിയത്.

Read Also : ‘സ്ത്രീകളെ എനിക്ക് പേടിയാണ്, അവര്‍ ഏതറ്റം വരെയും ദ്രോഹിക്കും എന്നത് എന്റെ അനുഭവമാണ്’:  ബാലചന്ദ്രൻ ചുള്ളിക്കാട്

വിഗ്രഹത്തിൽ ചാർത്തുന്ന 10 പവനിലേറെ തൂക്കമുള്ള മാലയും ഇതിനുള്ളിൽ തന്നെ സൂക്ഷിച്ചിരുന്ന മേൽശാന്തി മനുവിന്റെ രണ്ടേകാൽ ലക്ഷത്തോളം രൂപയും അപഹരിക്കപ്പെട്ടു. വീടുപണിയെ തുടർന്ന് ബാങ്കിൽ നിന്ന് എടുത്തു സൂക്ഷിച്ചിരുന്ന പണവും, ശമ്പളവും ദക്ഷിണയുമായി ലഭിച്ച പണവുമാണ് നഷ്ടമായത്.

കൂടുതൽ പരിശോധന നടത്തിയപ്പോഴാണ് ചുറ്റമ്പലത്തിലെ പടിഞ്ഞാറെ നട തുറന്ന് കിടക്കുന്നതും ക്ഷേത്രത്തിനകത്ത് മോഷണം നടന്നതും അറിഞ്ഞത്. തുടർന്ന് കരീലകുളങ്ങര പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. കായംകുളം ഡിവൈഎസ്പി അലക്സ് ബേബി, കരീലക്കുളങ്ങര എസ്ഐ എ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി.

ഫോറൻസിക് വിദഗ്ധ ബ്രീസി ജേക്കബ്, വിരലടയാള വിദഗ്ധരായ എസ് വിനോദ്കുമാർ, എസ് സന്തോഷ് എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button