KeralaLatest NewsIndia

വാക്സിൻ സർട്ടിഫിക്കറ്റിൽ മോദിയുടെ ചിത്രം: കോടതി പിഴയിട്ട സംഭവത്തിൽ ഒരുലക്ഷം ബമ്പർ അടിച്ചെന്ന ട്രോളുമായി സോഷ്യൽ മീഡിയ

'ജനീവ കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു പ്രതിപക്ഷനേതാവായിരുന്ന അടല്‍ ബിഹാരി വാജ്പേയിയാണ് നിയോഗിച്ചത്

കൊച്ചി: കോവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രിയുടെ ചിത്രം പതിച്ചതിനെതിരേ ഫയല്‍ ചെയ്ത ഹര്‍ജി തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ഹര്‍ജിക്കാരനെ രൂക്ഷമായി വിമര്‍ശിച്ചു ഹൈക്കോടതി. മേല്‍ക്കൂര പൊളിച്ചല്ല പ്രധാനമന്ത്രി പാര്‍ലമെന്റ് മന്ദിരത്തില്‍ എത്തിയതെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു. ‘ജനവിധിയുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നത്. അദ്ദേഹം ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയുടെ പ്രധാനമന്ത്രിയല്ല. രാജ്യത്തിന്റെ പ്രധാനന്ത്രിയാണ്.’

‘സര്‍ക്കാര്‍ നയങ്ങളെക്കുറിച്ച് പരാതിയുണ്ടാകാം, പ്രധാനമന്ത്രിയുടെ രാഷ്ട്രീയനിലപാടുകളോടും വിയോജിക്കാം. അതൊക്കെ ജനധിപത്യമാര്‍ഗത്തിലൂടെ മാത്രമേ ആകാവൂ. പ്രധാനമന്ത്രിപദം ഓരോ പൗരന്റെയും അഭിമാനമാകണം.വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിലെ പ്രധാനമന്ത്രിയുടെ ഫോട്ടോ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന വാദം രാജ്യത്തിന്റെ ചരിത്രമറിയുന്ന പൗരന്‍മാര്‍ ഒരിക്കലും ഉന്നയിക്കില്ല. രാഷ്ട്രീയക്കാര്‍ എല്ലാവരും അഴിമതിക്കാരും വിശ്വസിക്കാന്‍ കൊള്ളാത്തവരുമാണെന്ന പൊതുധാരണ ഇപ്പോഴുണ്ട്. ഇതാണ് ഇത്തരം ഹര്‍ജികള്‍ക്കു കാരണം.’

‘പാര്‍ലമെന്റിന് തെറ്റുപറ്റിയാല്‍ ജുഡീഷ്യറിക്ക് തിരുത്താന്‍ കഴിയും. ജഡ്ജിമാര്‍ക്ക് തെറ്റുപറ്റിയാല്‍ പാര്‍ലമെന്റിന് ഇംപീച്ച് ചെയ്യാനുമാകും. അതാണ് നമ്മുടെ ഭരണഘടനയുടെ സൗന്ദര്യം.’ ഇതിന്റെ ഉദാഹരണമായി അദ്ദേഹം ചില സംഭവങ്ങളും ചൂണ്ടിക്കാട്ടി. ‘ആദ്യ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തില്‍വന്നത് 489 സീറ്റില്‍ 364 നേടിക്കൊണ്ടായിരുന്നു. രണ്ടാമത്തെ വലിയ കക്ഷിയായ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് 16 സീറ്റ് മാത്രമാണ് ലഭിച്ചത്. എന്നിട്ടും കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാവായ എ.കെ. ഗോപാലനെ പ്രതിപക്ഷനേതാവായി അംഗീകരിക്കുകയും അദ്ദേഹം പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുകയും ചെയ്തു പ്രധാനമന്ത്രിയായിരുന്ന നെഹ്രു.’

 

‘ജനീവ കണ്‍വെന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്യാന്‍ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹറാവു പ്രതിപക്ഷനേതാവായിരുന്ന അടല്‍ ബിഹാരി വാജ്പേയിയാണ് നിയോഗിച്ചത്. ഇത്തരം മനോഹരമായ ചരിത്രമുണ്ട് രാജ്യത്തിന്. പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തുകഴിഞ്ഞാല്‍ രാഷ്ട്രീയം മറന്ന് അദ്ദേഹത്തെ ബഹുമാനിക്കുന്നതാണ് നമ്മുടെ പാരമ്പര്യം, അതായിരിക്കണം ഭാവിയിലും നമ്മുടെ പാരമ്പര്യം. പരസ്പരബഹുമാനം ജനാധിപത്യത്തിന്റെ ഭാഗമാണ്.’അതില്ലാതാകുന്നത് ജനാധിപത്യത്തിന്റെ ഇരുണ്ടദിനമായിരിക്കുമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

അതേസമയം ഹര്ജിക്കാരനായ പീറ്ററിന്‌ ഒരുലക്ഷം രൂപ പിഴ കോടതി ഇട്ടതോടെ ട്രോളുമായി സോഷ്യൽ മീഡിയയും രംഗത്തെത്തി. ക്രിസ്തുമസ് ബമ്പർ ആണ് പീറ്ററിന്‌ അടിച്ചതെന്നാണ് പലരുടെയും അഭിപ്രായം. നോട്ടിൽ നിന്ന് ഗാന്ധിജിയുടെ പടം മാറ്റാൻ കൂടി ആവശ്യപ്പെടണമെന്നും സോഷ്യൽ മീഡിയ പരിഹസിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ വിവാഹ വാർഷിക സ്റ്റാറ്റസിലാണ് ട്രോളുകൾ നിറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button