Latest NewsIndia

‘ഒമിക്രോണിന്റെ വ്യാപനശേഷി ഡെൽറ്റയുടെ മൂന്നുമടങ്ങ്’ : സംസ്ഥാനങ്ങളോട് അടിയന്തര നടപടിയെടുക്കാനാവശ്യപ്പെട്ട് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ വ്യാപിക്കുന്ന സാഹചര്യത്തിൽ, സംസ്ഥാനങ്ങളോട് അടിയന്തര നടപടി എടുക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ. ഉയർന്ന പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തുന്ന ജില്ലകളിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

മുൻപത്തെ വകഭേദമായ ഡെൽറ്റയെ അപേക്ഷിച്ച്, ഒമിക്രോണിന്റെ വ്യാപനശേഷി ഡെൽറ്റയുടെ മൂന്നു മടങ്ങാണെന്നാണ് കണക്കാക്കപ്പെടുന്നത്. ദീർഘദൃഷ്ടിയും, ത്വരിതഗതിയിലുള്ള നടപടികളും, ഡാറ്റ വിലയിരുത്തലും, ശക്തമായ നിയന്ത്രണങ്ങളും കൊണ്ടു മാത്രമേ ഇതിനെ പ്രതിരോധിക്കാൻ സാധിക്കൂ എന്ന് കേന്ദ്ര ഹെൽത്ത് സെക്രട്ടറി രാജേഷ് ഭൂഷൻ പറയുന്നു. സംസ്ഥാനങ്ങൾക്കുള്ള നിർദ്ദേശങ്ങൾ അടങ്ങിയ കത്തിലാണ് അദ്ദേഹം ഇപ്രകാരം പരാമർശിക്കുന്നത്.

ഒമിക്രോൺ വ്യാപനം തടയാൻ ഏറ്റവും താഴെത്തട്ടിലുള്ള ഭരണ സ്ഥാപനങ്ങളാണ് ഉണർന്നു പ്രവർത്തിക്കേണ്ടത്. അടിയന്തര പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്താനും, റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ സ്വഭാവത്തെ കുറിച്ച് പഠിക്കാനും അദ്ദേഹം ഓരോ സംസ്ഥാനങ്ങളിലെയും ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button