Latest NewsNewsIndia

പീഡനശ്രമം ചെറുത്ത എട്ടാം ക്ലാസുകാരിയെ എട്ട് തവണ കുത്തി: പ്രതി പിടിയിൽ

ബീഹാർ : ബീഹാറിൽ പീഡനശ്രമം ചെറുത്ത പെൺകുട്ടിയെ എട്ടുതവണ കുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഡിസംബർ 19-ന് ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലാണ് സംഭവം നടന്നത്.

സ്കൂളിൽ നിന്ന് രണ്ട് സുഹൃത്തുക്കളോടൊപ്പം വീട്ടിലേയ്ക്ക് മടങ്ങുമ്പോൾ വഴിയിൽ ഒളിഞ്ഞിരുന്ന പ്രതി പെട്ടെന്ന് മുന്നിലേയ്ക്ക് വരികയായിരുന്നു. തുടർന്ന് കത്തി ഉപയോഗിച്ച് പെൺകുട്ടിയെ ആക്രമിച്ചു. 13സെക്കന്റിനുള്ളിൽ പെൺകുട്ടിക്ക് എട്ട് തവണ കുത്തേറ്റു. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Read Also  :  ‘അമ്മയാണ് പശു, അഭിമാനമാണ് പശു’: കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗമാണ് കന്നുകാലിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതികളെ പിടികൂടിയത്. പെൺകുട്ടിയെ ആദ്യം ഗോപാൽഗഞ്ചിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് മെച്ചപ്പെട്ട ചികിത്സയ്ക്കായി പട്ന മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി. നേരത്തേ സ്കൂളിൽ പോകുമ്പോൾ പ്രതി പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടിയുടെ ബന്ധുക്കൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button