ErnakulamKeralaNattuvarthaLatest NewsNews

മുഖ്യമന്ത്രിയുടെ പൈലറ്റ് വാഹനംഅപകടത്തിൽപ്പെട്ടു; പോലീസുകാർക്ക് പരുക്ക്

കളമശേരി∙ മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപകടത്തിൽപ്പെട്ടു. കളമശേരി അപ്പോളോ ജംക്ഷനിൽവെച്ച് നടന്ന അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന പോലീസുകാർക്ക് പരുക്കേറ്റു. ഇൻഫോപാർക്ക് സിഐ അടക്കം 4 പേർക്കാണ് പരുക്കേറ്റത്. പരുക്കേറ്റവരെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് അപകടം. മുന്നിൽ പോയ ബൈക്ക് യാത്രികൻ അപ്രതീക്ഷതമായി വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ലഭ്യമായ വ്യവരം. ബൈക്ക് യാത്രികനെ പോലീസ് തിരയുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button