ThiruvananthapuramLatest NewsKeralaNattuvarthaNews

പി എന്‍ പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അനാവരണം ചെയ്യും

രാഷ്ട്രപതി രാവിലെ 11.30ന് പ്രതിമ അനാവരണം ചെയ്യും

തിരുവനന്തപുരം: പൂജപ്പുരയിലെ പി.എന്‍ പണിക്കരുടെ പ്രതിമ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് അനാവരണം ചെയ്യും. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് വിമാനത്തിലെത്തുന്ന രാഷ്ട്രപതി രാവിലെ 11.30ന് പ്രതിമ അനാവരണം ചെയ്യും. തുടര്‍ന്ന് പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.

Read Also : ഡയാലിസിസ് ടെക്നിഷ്യന്‍ താത്കാലിക നിയമനം

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി, പ്രൊഫ. പി. ജെ. കുര്യന്‍, പന്ന്യന്‍ രവീന്ദ്രന്‍, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാനും സി.ഇ.ഒയുമായ എന്‍. ബാലഗോപാല്‍ എന്നിവര്‍ പങ്കെടുക്കും. പ്രതിമ നിര്‍മിച്ച കെ.എസ്. സിദ്ധന് മുഖ്യമന്ത്രി പുരസ്‌കാരം നല്‍കും.

തലസ്ഥാനത്ത് എത്തുന്ന രാഷ്ട്രപതിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രൊഫ. പി. ജെ. കുര്യന്‍, എന്‍. ബാലഗോപാല്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button