ThiruvananthapuramLatest NewsKeralaNattuvarthaNews

ചെല്ലാനത്തിന്റെ ദുരിതം തീരുമോ? കടല്‍ ഭിത്തി നവീകരിക്കാൻ 256 കോടിയുടെ ടെണ്ടറിന് മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ചെല്ലാനത്തെ കടല്‍ ഭിത്തി നവീകരിക്കാൻ 256 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. ചെല്ലാനം നിവാസികളുടെ കാലങ്ങളായുള്ള കാത്തിരിപ്പിനാണ് ഇവിടെ വിരാമമാകുന്നത്. വരുന്ന കാലവര്‍ഷത്തിനു മുൻപായി കല്ലുകള്‍ വിരിക്കുന്ന പ്രവൃത്തികള്‍ പൂര്‍ത്തിയാക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം.

Also Read:കണ്ണൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി

സാമൂഹ്യമാധ്യമങ്ങളിലും മറ്റും എപ്പോഴും ചർച്ച ചെയ്യപ്പെട്ടു കൊണ്ടേയിരിക്കുന്ന ഒരു പ്രശ്നമാണ് ചെല്ലാനത്തെ തീരദേശവാസികളുടേത്. കാലവര്‍ഷങ്ങളില്‍ മാത്രമല്ല, വേലിയേറ്റത്തിലും പ്രകൃതിക്ഷോഭങ്ങളിലുമെല്ലാം കടലാക്രമണ ഭീഷണി നേരിടുന്നവരാണ് ഇവർ. കടല്‍ക്ഷോഭങ്ങളില്‍ നിന്നും രക്ഷനേടാന്‍ ശാശ്വത പരിഹാരം വേണമെന്ന ഇവരുടെ ചിരകാല ആവശ്യമാണ് ഇപ്പോൾ നിറവേറുന്നത്.

ചെല്ലാനത്തിന് കടൽ ഭിത്തി നിർമ്മിക്കുന്നത് സംബന്ധിച്ച് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകിയ ടെണ്ടറാണ് മന്ത്രിസഭ അംഗീകരിച്ചത്. ചെല്ലാനം കടല്‍ തീരത്ത് 10 കി.മീറ്റര്‍ നീളത്തില്‍ ടെട്രാപോഡുകള്‍ ഉപയോഗിച്ചുള്ള കടല്‍ ഭിത്തി പുനരുദ്ധാരണത്തിനായി 254.20 കോടി രൂപയുടേയും ബസാര്‍ , കണ്ണമ്മാലി ഭാഗങ്ങളില്‍ പുലിമുട്ടുകളുടെ നിര്‍മ്മാണത്തിനായി 90 കോടി രൂപയുടേയും പ്രവൃത്തിക്കാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button