Latest NewsIndia

രാജ്യത്ത് ഒമിക്രോൺ തീവ്രം : ജാഗ്രത വെടിയരുതെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ക്രിസ്മസ്-പുതുവത്സര ആഘോഷത്തിന് മുൻപ് അദ്ദേഹം അവലോകനയോഗം നടത്തിയിരുന്നു. ഈ യോഗത്തിന് ശേഷമാണ് മോദി ജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുന്നത്.

കോവിഡിനെതിരെയുള്ള പോരാട്ടം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങളിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്രത്തിൽ നിന്നും സംഘങ്ങളെ അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.
രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണം വർദ്ധിക്കാനുള്ള കാരണം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് കൊണ്ടാണെന്ന് മോദി വ്യക്തമാക്കി.

നിലവിലെ സാഹചര്യം കണക്കിലെടുത്ത് ജാഗ്രതയിൽ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്ന നിർദ്ദേശം അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുണ്ട്. വാക്സിനേഷൻ നൽകൽ വർദ്ധിപ്പിക്കുന്നതിന് സംസ്ഥാനങ്ങളെ സഹായിക്കാൻ കേന്ദ്രസംഘങ്ങളെ അടിയന്തരമായി അയക്കാനും പ്രധാനമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button