Latest NewsInternational

‘സിങ്ജിയാങ്ങിലെ ഉയിഗുർ വംശഹത്യ അവസാനിപ്പിക്കുക’ : ചൈനയ്ക്ക് മുന്നറിയിപ്പു നൽകി യു.എസ്

ന്യൂയോർക്ക്: സിങ്ജിയാങ്ങിലെ മനുഷ്യരോടുള്ള കൊടും ക്രൂരത അവസാനിപ്പിക്കാൻ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകി അമേരിക്ക.സിങ്ജിയാങ് മേഖലയിൽ, ഉയിഗുർ മുസ്ലിം വംശജർ കടുത്ത പീഡനം അനുഭവിക്കുന്നുണ്ടെന്നും അമേരിക്ക വ്യക്തമാക്കി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

ചൈനയിലെ ന്യൂനപക്ഷമായ ഉയിഗുർ മുസ്ലീങ്ങളെ ഭരണകൂടം കൂട്ടക്കൊല ചെയ്യുകയാണ്. 14 16 മണിക്കൂർ നീളുന്ന ജോലിസമയവും, ബാലവേലയും കൊടും പീഡനങ്ങളും അവരുടെ നിലനിൽപ്പ് ദുസ്സഹമാക്കിയിരിക്കുന്നു. ഒന്നിന് പിറകെ ഒന്നായി സർക്കാർ തകർത്ത ആരാധനാലയങ്ങൾ, നിലവിൽ പൊതു ശൗചാലയങ്ങളായി ഉപയോഗിക്കുകയാണ്.

ചൈനയിലെ സിങ്ജിയാങ് മേഖലയിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. മനുഷ്യത്വരഹിതമായി ജനങ്ങളെ നിർബന്ധിത ജോലിയിൽ ഏർപ്പെടുത്തുന്ന ഈ പ്രദേശത്തു നിന്നും ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് തടഞ്ഞു കൊണ്ടുള്ള ബില്ലിൽ, യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ഇന്ന് ഒപ്പു വച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button