Latest NewsIndia

ഒരു വീട്ടിലെ രണ്ടു യുവതികള്‍ മേസ്തിരിപ്പണിക്കെത്തിയ യുവാക്കളോടൊപ്പം ഒളിച്ചോടി: കാരണം കേട്ട് ഞെട്ടി നാട്ടുകാർ

വീട്ടില്‍ നിന്ന് തങ്ങള്‍ക്ക് വേണ്ട അത്യാവശ്യ സാധനങ്ങളുമായി ഇരുവരും അതീവ രഹസ്യമായി യുവാക്കള്‍ക്കൊപ്പം മുങ്ങി.

കൊല്‍ക്കത്ത: മേസ്തിരിപ്പണിക്ക് എത്തിയ യുവാക്കളോടൊപ്പം വീട്ടിലെ രണ്ട് സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ ഉപേക്ഷിച്ച്‌ ഒളിച്ചോടി. പശ്ചിമ ബംഗാളിലെ ഹൗറ ജില്ലയിലാണ് സിനിമാക്കഥകളെ വെല്ലുന്ന സംഭവം അരങ്ങേറിയത്. സ്ത്രീകളിലൊരാള്‍ ആറുവയസുകാരനായ മകനെയും ഒപ്പം കൊണ്ടുപോയി. ഭര്‍ത്താക്കന്മാര്‍ പരാതിയുമായി എത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വീട്ടില്‍ നിന്ന് തങ്ങള്‍ക്ക് വേണ്ട അത്യാവശ്യ സാധനങ്ങളുമായി ഇരുവരും അതീവ രഹസ്യമായി യുവാക്കള്‍ക്കൊപ്പം മുങ്ങി. മനുഷ്യക്കടത്താണോ യുവാക്കളുടെ ലക്ഷ്യം എന്നും പൊലീസിന് സംശയമുണ്ട്. അടുത്തിടെയാണ് പണിക്കായി രണ്ടുപേരും യുവതികളുടെ വീട്ടിലെത്തിയത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇവര്‍ സൗഹൃദത്തിലായി. അടുപ്പം പ്രണയത്തിലേക്ക് എത്തിയതോടെ ഇവര്‍ ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു.

ഇരുവരെയും കാണാതായതോടെ വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. യുവതിയുടെ ഫോണുകള്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. ഇതോടെയാണ് യുവാക്കളിലേക്ക് സംശയം നീണ്ടത്. വീട്ടുകാര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പൊലീസ് യുവതികളുടെ കോള്‍ ലിസ്റ്റ് പരിശോധിക്കുകയും യുവാക്കളില്‍ ഒരാളുടെ വീട്ടിലെത്തുകയും ചെയ്തിരുന്നു. പക്ഷേ, ഇതിനിടെ നാലുപേരും മുംബയിലേക്ക് രക്ഷപ്പെട്ടിരുന്നു. ഇവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ മുംബയിലേക്ക് അയക്കാനുള്ള നീക്കത്തിലാണ് പൊലീസ്.

shortlink

Related Articles

Post Your Comments


Back to top button