ThiruvananthapuramKeralaNattuvarthaLatest NewsNews

ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്, കൊച്ചി–ഇടമൺ പവർഹൈവേ, കേരളത്തില്‍ ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുമെന്ന സ്ഥിതി: മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ ഇപ്പോള്‍ പദ്ധതികള്‍ നടപ്പിലാവും എന്ന സ്ഥിതി വന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്, കൊച്ചി–ഇടമൺ പവർഹൈവേ തുടങ്ങി പല കാര്യങ്ങളിലും മുൻപ് അതിശക്തമായ എതിർപ്പുണ്ടായിരുന്നുവെന്നും ആ എതിർപ്പിൽ കാര്യമില്ലെന്നു കാര്യകാരണ സഹിതം സർക്കാർ വ്യക്തമാക്കിയതോടെ എതിർത്തവർ തന്നെ പദ്ധതിയെ അനുകൂലിക്കാൻ തയാറായതായും മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിൽ ഏത് പുതിയ പരിഷ്ക്കാരം വന്നാലും ചിലർ എതിർക്കുമെന്നും അതിനെ ശാസ്ത്രീയമായി വിശകലനം ചെയ്ത്, എതിർപ്പിന്റെ കാരണങ്ങൾ മനസിലാക്കി മുന്നോട്ടു പോയാൽ എതിർപ്പുകളെ നേരിടാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നയം നടപ്പിലാക്കുന്നത് സിവിൽ സർവീസിലൂടെയായതിനാൽ ആ നയം ജനതാൽപര്യത്തോടെ നടപ്പിലാക്കണമെങ്കിൽ സിവിൽ സർവീസ് ജനകീയമാകണമെന്നും അദ്ദേഹം പറഞ്ഞു.

ശുചിമുറിയിൽ വെള്ളമില്ല, രാഷ്ട്രപതി പുറത്ത് കാത്തുനിന്നു, വെള്ളം കൊണ്ട് വന്നത് ബക്കറ്റിൽ: വീണ്ടും പിഴവ്

സിവിൽ സർവീസിന് ശനിദശയുടെ കാലമാണെന്നും അതിനെ ദുർബലപ്പെടുത്താനും തകർക്കാനും ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ സമീപനം അതിൽനിന്ന് വ്യത്യസ്തമാണെന്നും സിവിൽ സർവീസ് കൂടുതൽ ശക്തിപ്പെടുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയുടെ അറിവ് ഭരണതലത്തിൽ പ്രയോഗിക്കാനാണ് കെഎഎസ് സംവിധാനം രൂപം കൊണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button