KeralaNattuvarthaLatest NewsNews

സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച സംവിധായകൻ: കെ.എസ് സേതുമാധവന് അനുശോചനവുമായി ഫെഫ്ക

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത സംവിധായകന്‍ കെ.എസ് സേതുമാധവന് അനുശോചനവുമായി ഫെഫ്ക. സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച സംവിധായകനാണ്‌ കെ.എസ് സേതുമാധവനെന്ന് ഫെഫ്ക ഫേസ്ബുക്കിൽ കുറിച്ചു.

Also Read:മതപരമായ കാരണങ്ങളാൽ വാക്‌സിൻ സ്വീകരിച്ചില്ല: സംസ്ഥാനത്ത് അധ്യാപകർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു

‘ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവന്‍ മലയാള സിനിമാ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു. അതുല്യനടന്‍ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു’, ഫെഫ്ക കുറിച്ചു.

കുറിപ്പിന്റെ പൂർണ്ണരൂപം:

ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ പലതവണ നേടിയിട്ടുള്ള കെ.എസ് സേതുമാധവന്‍ മലയാള സിനിമ ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടേറെ സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു. അതുല്യനടന്‍ സത്യന്റെ പല മികച്ച കഥാപാത്രങ്ങളും സേതുമാധവന്റെ ചിത്രങ്ങളിലായിരുന്നു.

സമഗ്രസംഭാവനകളെ പരിഗണിച്ച്‌ 2009 ല്‍ ജെ.സി ഡാനിയേല്‍ പുരസ്കാരം നല്‍കി ആദരിച്ചു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.ബാലതാരമായി കമല്‍ഹാസനെ ആദ്യമായി മലയാള സിനിമയില്‍ അവതരിപ്പിച്ചത് കെ.എസ് സേതുമാധവനായിരുന്നു. കന്യാകുമാരി എന്ന ചിത്രത്തിലൂടെ കമല്‍ഹാസനെ നായകനായി അവതരിപ്പിച്ചതും സേതുമാധവനായിരുന്നു. 1965 ല്‍ ഓടയില്‍ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും അദ്ദേഹം അവതരിപ്പിച്ചു.

സിനിമയെ സാഹിത്യത്തോട് അടുപ്പിച്ച സംവിധായകനായിരുന്നു. ഏറ്റവും കൂടുതല്‍ സാഹിത്യകൃതികള്‍ സിനിമയാക്കിയ സംവിധായകനുമാണ്. അനുഭവങ്ങള്‍ പാളിച്ചകള്‍, ഓപ്പോള്‍, ചട്ടക്കാരി, അരനാഴിക നേരം, പണി തീരാത്ത വീട്. കന്യാകുമാരി, വേനല്‍കിനാവുകള്‍, ഓടയില്‍ നിന്ന്, സ്ഥാനാര്‍ഥി സാറാമ്മ, മിണ്ടാപ്പെണ്ണ്, അഴകുള്ള സെലീന തുടങ്ങിയ എക്കാലവും ഓര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ ഒരുക്കിയ സംവിധായകനായിരുന്നു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ ആദരാഞ്ജലികള്‍ നേരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button