ThiruvananthapuramNattuvarthaLatest NewsKeralaNews

പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ചു: ഒളിവിലായിരുന്ന പ്രതി പിടിയിൽ

തിരുവനന്തപുരം: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങൾ പ്രചരിപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പോലീസ് പിടിയിൽ. ഇടുക്കി കഞ്ഞിക്കുഴി പഴയരിക്കണ്ടം മംഗലത്തുവീട്ടില്‍ എസ്. ആല്‍ബര്‍ട്ട്‌ ജോസഫി(24)നെയാണ് തിരുവനന്തപുരം വിളപ്പിൽശാല പോലീസ് മൂന്നാർ വെള്ളത്തൂവലിന് സമീപത്തുനിന്ന് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ വീടിന് സമീപം ജോലിക്കെത്തിയ കെട്ടിടനിര്‍മ്മാണ തൊഴിലാളിയായ യുവാവ് കുട്ടിയുമായും വീട്ടുകാരുമായും സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് ഇയാള്‍ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി. സാമൂഹ്യമാധ്യമങ്ങളിലൂടെ പെണ്‍കുട്ടിയുമായി കൂടുതല്‍ അടുത്ത ഇയാള്‍ രക്ഷിതാക്കള്‍ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.ശേഷം കുട്ടിയുടെ നഗ്നദൃശ്യങ്ങൾ മൊബൈൽഫോണിൽ ചിത്രീകരിക്കുകയും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയുമായിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത് വധക്കേസില്‍ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി

പെൺകുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതോടെ യുവാവ് സ്ഥലം വിടുകയായിരുന്നു. വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ഇയാൾ മൂന്നാര്‍ ഭാഗത്തുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. ഇതേത്തുടർന്ന് വിളപ്പില്‍ശാലപോലീസ് മൂന്നാറില്‍ ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button