Latest NewsNewsIndiaCrime

ക്ഷേത്രങ്ങൾക്ക് മുന്നിൽ സന്യാസിയുടെ വേഷം കെട്ടി കഞ്ചാവ് വിൽപ്പന: 50-കാരൻ പിടിയിൽ

ചെന്നൈ : സന്യാസിയായി അഭിനയിച്ച് ക്ഷേത്രങ്ങൾക്ക് മുന്നിൽ വിൽപ്പന നടത്തിയ പ്രതി അറസ്റ്റിൽ. റോയപ്പേട്ട സ്വദേശിയായ 50-കാരൻ എം ദാമുവിനെയാണ് കഞ്ചാവ് കേസിൽ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം ഒരു വർഷത്തോളമാണ് ഇയാൾ സന്യാസിയുടെ വേഷം കെട്ടി കഞ്ചാവ് വിറ്റത്.

കാവിവേഷം ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ നിന്ന ഇയാൾ കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്ക് സ്ഥിരമായി കഞ്ചാവ് വിൽക്കാറുണ്ടായിരുന്നു. പോലീസ് അയാളിൽ നിന്ന് ഏഴ് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അയാളുടെ കൂടെ ഉണ്ടായിരുന്ന രണ്ട് വിതരണക്കാരെയും പോലീസ് അറസ്റ്റ് ചെയ്തു.

Read Also  :  30 വര്‍ഷം മുമ്പ് അടച്ചു പൂട്ടിയ പള്ളി വിശ്വാസികള്‍ക്ക് തുറന്ന് കൊടുത്ത് മോദി സര്‍ക്കാര്‍: നന്ദി അറിയിച്ച് ക്രൈസ്തവ സഭ

മൈലാപൂർ, റോയാപേട്ട പ്രദേശങ്ങൾക്ക് ചുറ്റുമുള്ള വിവിധ ക്ഷേത്രങ്ങൾക്ക് മുന്നിൽ ഒരു വർഷമായി നിരോധിത ലഹരി വസ്തുക്കൾ വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button