KeralaLatest NewsNews

‘മേയറുടെ കാര്‍ വാഹനവ്യൂഹത്തിലേക്ക് കയറ്റി’: രാഷ്ട്രപതിയുടെ യാത്രക്കിടെ സുരക്ഷാ വീഴ്ച്ച, പ്രോട്ടോക്കോള്‍ ലംഘനം

തിരുവനന്തപുരം: തിരുവനന്തപുരത്ത് രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ സുരക്ഷാ വീഴ്ച്ച. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയർ ആര്യാ രാജേന്ദ്രന്റെ കാർ കയറ്റിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിമർശനം. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് രാഷ്ട്രപതിയെ സ്വീകരിച്ച ശേഷം പൂജപ്പുരയിലേക്കുള്ള യാത്രക്കിടെയാണ് സുരക്ഷാ വീഴ്ച്ചയുണ്ടായത്. പതിനാല് വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഈ വാഹന വ്യൂഹത്തിനിടയിലേക്കായിരുന്നു മേയറുടെ വാഹനം കയറ്റിയത്.

Also Read:ടാറ്റയുടെ ആദ്യ സിഎൻജി വാഹനങ്ങൾ ജനുവരിയിൽ അവതരിപ്പിക്കും

രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് സമാന്തരമായി തുമ്പ സെന്‍റ് സേവ്യേര്‍സ് മുതല്‍ മേയറുടെ വാഹനം സഞ്ചരിച്ചിരുന്നു. ജനറല്‍ ആശുപത്രിയുടെ ഭാഗത്തെത്തിയപ്പോള്‍ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന്‍റെ ഉള്ളിലേക്ക് കയറ്റുകയായിരുന്നു. ഒൻപതാമത്തെ സ്ഥാനത്തായിരുന്നു കാർ കയറ്റിയത്. അപ്രതീക്ഷിതമായ നീക്കത്തിൽ പുറകിലുള്ള വാഹനങ്ങൾക്ക് പെട്ടെന്ന് ബ്രേക്ക് പിടിക്കേണ്ടി വന്നു. തലനാരിഴയ്ക്കാണ് അപകടം സംഭവിക്കാതിരുന്നത്.

പ്രോട്ടോക്കോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിന് ഉള്ളിലേക്ക് മറ്റൊരു വാഹനത്തിന് കയറാനുള്ള അനുവാദം ഇല്ല. ഇതോടെ, മേയറുടെ വാഹനം കയറ്റിയ പ്രവൃത്തി വിവാദമായി മാറിയിരിക്കുകയാണ്. അതേസമയം കേരള സന്ദര്‍ശനത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദില്ലിക്ക് മടങ്ങി. ഇന്നലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കുടുംബത്തോടൊപ്പം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു മടക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button