CinemaLatest NewsNews

സിനിമയുടെ വെള്ളി വെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ വ്യക്തി, സേതു സാറിന് ആദരാഞ്ജലികൾ: മമ്മൂട്ടി

സംവിധായകൻ കെ എസ് സേതുമാധവനെ ആദരവോടെ ഓര്‍ത്ത് മമ്മൂട്ടി. സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിർത്തിയ എന്നും സ്‍നേഹത്തോടും വാത്സല്യത്തോടും ചേർത്ത് നിർത്തിയ സേതു സാറിന് ആദരാഞ്‍ജലികൾ എന്നാണ് മമ്മൂട്ടി എഴുതിയിരിക്കുന്നത്. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യം അഭിനയിച്ചത്. കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ സത്യനായിരുന്നു നായകനായി അഭിനയിച്ചത്.

‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലൂടെ 1971ലായിരുന്നു മമ്മൂട്ടി ആദ്യമായി വെള്ളിത്തിരയിലെത്തിയത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. കെ എസ് സേതുമാധവൻ ചിത്രത്തിലെ ഓര്‍മകള്‍ മമ്മൂട്ടി ഒരു ഫോട്ടോ പങ്കുവെച്ച് എഴുതിയിരുന്നു. സെല്ലുലോയിഡിൽ ഞാൻ ആദ്യമായി പ്രത്യക്ഷപ്പെട്ടതിൽ നിന്നുള്ള ഒരു സ്‍കീൻ ഗ്രാബാണിത്, ഇത് ചെയ്ത വ്യക്തിക്ക് നന്ദിയെന്നും പറഞ്ഞായിരുന്നു മമ്മൂട്ടി ഫോട്ടോ പങ്കുവെച്ചത്.

Read Also:- നാരങ്ങ അമിതമായി കഴിക്കുന്നവരാണോ? ഒളിഞ്ഞിരിക്കുന്ന 5 ആരോഗ്യ അപകടങ്ങള്‍

മറ്റൊരു കാലഘട്ടത്തിൽ നിന്ന് അത്തരം ഉജ്ജ്വലമായ ഓർമ്മകൾ തിരികെ കൊണ്ടുവരുന്നുവെന്നും മമ്മൂട്ടി പറയുന്നു. സത്യൻ മാസ്റ്ററുടെ അതേ സിനിമയിൽ അഭിനയിക്കാനുള്ള അപൂർവ ഭാഗ്യം എനിക്ക് ലഭിച്ചു. ഷൂട്ടിംഗിന്റെ ഇടവേളയില്‍ അദ്ദേഹം ഉറങ്ങുമ്പോൾ ഒരിക്കൽ കാലിൽ സ്‍പർശിച്ചത് താൻ ഓര്‍ക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button