Latest NewsUAENewsInternationalGulf

ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി യുഎഇ

അബുദാബി: ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് വിലക്കേർപ്പെടുത്തി യുഎഇ. കെനിയ, എത്യോപ്യ, ടാൻസാനിയ, നൈജീരിയ എന്നീ നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് യു എ ഇയിലേക്കുള്ള എല്ലാ വിമാനസർവീസുകൾക്കും യുഎഇ വിലക്കേർപ്പെടുത്തി. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്മന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഒമിക്രോണ്‍ വ്യാപനം: ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തും

ഈ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യു എ ഇയിലേക്ക് നേരിട്ടോ, ട്രാൻസിറ്റ് യാത്രയ്‌ക്കോ പ്രവേശനം അനുവദിക്കില്ല. ഈ വിലക്കുകൾ മേല്പറഞ്ഞ രാജ്യങ്ങളിൽ നിന്നെത്തുന്ന എല്ലാ ദേശീയ, അന്തർദേശീയ വിമാനസർവീസുകൾക്കും ബാധകമാണെന്നും അധികൃതർ നിർദ്ദേശിച്ചു.

14 ദിവസത്തിനിടയിൽ കെനിയ, എത്യോപ്യ, ടാൻസാനിയ, നൈജീരിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ചിട്ടുള്ളവർക്കും ഈ വിലക്ക് ബാധകമാണ്. അതേസമയം യു എ ഇയിൽ നിന്ന് ഈ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ നിർത്തലാക്കില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Read Also: ആഴ്ചയില്‍ നാല് പ്രവൃത്തിദിനം, പുതിയ ശമ്പളഘടന: തൊഴില്‍ മേഖലയില്‍ വന്‍ പരിഷ്‌കാരത്തിനൊരുങ്ങി കേന്ദ്ര സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button