Latest NewsIndia

രാജസ്ഥാനിൽ വ്യോമസേനയുടെ മിഗ്-21 തകർന്നു വീണു : പൈലറ്റിന് ദാരുണാന്ത്യം

ജയ്സാൽമീർ: രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ്-21 തകർന്നു വീണു. അപകടത്തിൽ, പൈലറ്റ് കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

പരിശീലനത്തിനായി ജയ്സാൽമീർ എയർബേസിൽ നിന്നും പറന്നുയർന്ന യുദ്ധവിമാനമാണ് അപകടത്തിൽപ്പെട്ടത്. സാം പോലീസ് സ്റ്റേഷനു സമീപം, ഡെസേർട്ട് നാഷണൽ പാർക്കിലാണ് വിമാനം തകർന്നു വീണത്.

‘പരിശീലനത്തിനായി പറന്നുയർന്ന വിമാനം തകർന്ന് വീണ് വിങ് കമാൻഡർ ഹർഷിത് സിൻഹ മരണമടഞ്ഞ വാർത്ത അങ്ങേയറ്റം ദുഃഖത്തോടെ സ്ഥിരീകരിക്കുന്നു. വ്യസനകരമായ സംഭവത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തോട് ചേർന്നു നിൽക്കുന്നു’ എന്ന് വ്യോമസേന, അവരുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button