ErnakulamKeralaNattuvarthaLatest NewsNews

കാലടിയില്‍ രണ്ട് സി പി ഐ പ്രവര്‍ത്തകരെ വെട്ടി പരിക്കേൽപ്പിച്ച് സി പി എം പ്രവർത്തകർ

എറണാകുളം കാലടിയില്‍ സി പി എം- സി പി ഐ സംഘര്‍ഷം. സംഘർഷത്തിൽ രണ്ട് സി പി ഐ പ്രവര്‍ത്തകരെ വെട്ടി പരിക്കേൽപ്പിച്ച് സി പി എം പ്രവർത്തകർ. പരിക്കേറ്റവർ ചികിത്സയിലാണ്. ഇന്നലെ രാത്രയോടെയാണ് സംഘര്‍ഷമുണ്ടായത്. സി പി എം വിട്ട പ്രവര്‍ത്തകര്‍ സി പി ഐയ്യില്‍ ചേര്‍ന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് തര്‍ക്കം നിലനിന്നിരുന്നു. ഡി വൈ എഫ് ഐ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് സി പി ഐ പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഒരു മാസം മുമ്ബ് സി പി എംമ്മില്‍ നിന്ന് 40ഓളം പ്രവര്‍ത്തകര്‍ സി പി ഐയ്യിലേക്ക് മാറിയിരുന്നു. ഇതിനെത്തുടര്‍ന്ന് പ്രദേശത്ത് കുറച്ച്‌ നാളായി സംഘര്‍ഷം നിലനിന്നിരുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button