Latest NewsCricketNewsSports

ബിസിസിഐയുടെ മാന്യത കാത്തുസൂക്ഷിക്കാന്‍ മുന്‍ ക്രിക്കറ്റര്‍മാര്‍ തന്നെ പദവികള്‍ വഹിക്കണം: മദന്‍ ലാല്‍

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ വിരുദ്ധ താല്‍പര്യ വിഷയത്തില്‍ മുന്‍ ഹെഡ് കോച്ച് രവി ശാസ്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് സഹതാരമായിരുന്ന മദന്‍ ലാല്‍. വിരുദ്ധ താല്‍പര്യത്തിന്റെ പേരില്‍ ഒരേസമയം ഒന്നിലധികം പദവി തടയുന്ന നിയമത്തെ ബിസിസിഐ ചവറ്റുകൊട്ടയില്‍ എറിയണമെന്ന് രവി ശാസ്ത്രി ആവശ്യപ്പട്ടിരുന്നു.

‘വിഷയത്തില്‍ പൂര്‍ണമായും രവി ശാസ്ത്രിയെ പിന്തുണയ്ക്കുന്നു. രണ്ട് നിയമങ്ങളാണ് ലോധ കമ്മിറ്റി റിപ്പോര്‍ട്ട് ആവിഷ്‌കരിച്ചത്. അതില്‍ ഒന്ന് ഭിന്ന താല്‍പര്യവുമായി ബന്ധപ്പെട്ടതാണ്. ആ നിയമത്തെ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയണം. അത്തരമൊരു നിയമം ഇടനിലക്കാരെ വളര്‍ത്തും. പദവിയിലിരിക്കുന്നയാളെ എളുപ്പം സ്വാധീനിക്കാനാകും’.

Read Also:- അമിതമായ വിയർപ്പ് നാറ്റമാണോ പ്രശ്നം? പരിഹാരമുണ്ട്..!

‘ബിസിസിഐയുടെയും ക്രിക്കറ്റിന്റെയും മാന്യത കാത്തുസൂക്ഷിക്കാന്‍ മുന്‍ ക്രിക്കറ്റര്‍മാര്‍ തന്നെ പദവികള്‍ വഹിക്കണം. പദവികള്‍ വഹിക്കുന്നവരുടെ പ്രായപരിധി 60ല്‍ നിന്ന് 65ലേക്ക് മാറ്റിയിരുന്നു. അത് 70 ആയി ഉയര്‍ത്തണം. ക്രിക്കറ്റ് താരങ്ങള്‍ എല്ലാ ജോലികളും നിര്‍വ്വഹിക്കാന്‍ യോഗ്യരാണ്. ക്രിക്കറ്റ് ഭരണസമിതിയില്‍ സ്വാധീനത്തിന് വഴങ്ങാത്ത നല്ല ആള്‍ക്കാര്‍ വരേണ്ടതുണ്ട്’ മദന്‍ ലാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button