Latest NewsNewsIndia

യേശുക്രിസ്തു കാണിച്ചുതന്നത് കരുണയുടേയും സേവനത്തിന്റേയും വഴി:ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് ക്രിസ്തുമസ് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും , രാഷ്ട്രപതി രാം നാഥ് കോവിന്ദും.ക്രിസ്തുവിന്റെ മാതൃക ജീവിതത്തിൽ പകർത്താനാകട്ടെയെന്ന് രാഷ്ട്രപതി ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു ആശംസ.

‘പൗരന്മാർക്ക്, പ്രത്യേകിച്ച് ഇന്ത്യയിലും വിദേശത്തുമുള്ള നമ്മുടെ ക്രിസ്ത്യൻ സഹോദരീ സഹോദരന്മാർക്ക് ക്രിസ്തുമസ് ആശംസകൾ. ഈ സന്തോഷകരമായ അവസരത്തിൽ, നീതിയുടെയും സ്വാതന്ത്ര്യത്തിന്റെയും മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹം കെട്ടിപ്പടുക്കാനും യേശു ക്രിസ്തുവിന്റെ മാതൃകകൾ ജീവിതത്തിൽ പകർത്താനും നമുക്ക് പ്രതിജ്ഞാബദ്ധരാകാം’-രാഷ്ട്രപതി ട്വീറ്റ് ചെയ്തു.

 

‘എല്ലാവർക്കും ക്രിസ്തുമസ്  ആശംസകൾ! യേശുക്രിസ്തു കാണിച്ചുതന്നത് കരുണയുടേയും സേവനത്തിന്റേയും വഴിയാണ്. എല്ലാവർക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ. ചുറ്റും ഐക്യം ഉണ്ടാകട്ടെ’-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button