KeralaLatest NewsNews

തലസ്ഥാന നഗരിയില്‍ വീട് കയറി ആക്രമണം : 14 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരൂരില്‍ വീട് കയറി ആക്രമണം. യുവാക്കള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് വീട്ടില്‍ അതിക്രമിച്ച് കയറിയുള്ള ആക്രമണത്തില്‍ കലാശിച്ചത്. സൂരജ്, വിഷ്ണു എന്നീ യുവാക്കള്‍ തമ്മിലുണ്ടായ അടിപിടിയാണ് വീട്ടില്‍ കയറി സ്ത്രീകളെ വരെ ഉപദ്രവിക്കുന്ന സംഭവങ്ങളിലേക്ക് നീങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് 14 പേരെ നഗരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : ചൈനയ്‌ക്കെതിരെ വിപണിയില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് : കടുത്ത തീരുമാനവുമായി കേന്ദ്രം

നഗരൂര്‍ സ്വദേശികളായ സൂരജും വിഷ്ണുവും തമ്മില്‍ വര്‍ഷങ്ങളായി ശത്രുതയുണ്ട്. ഇവര്‍ തമ്മില്‍ നേരത്തെ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ക്രിസ്മസ് ദിവസം വൈകിട്ട് വിഷ്ണുവും സുഹൃത്ത് ലതീഷുമായി സൂരജിന്റെ സുഹൃത്തായ അഫ്‌സലിന്റെ വീടിന് മുന്നിലൂടെ ബൈക്കില്‍ പോവുകയായിരുന്നു. സൂരജും അപ്പോള്‍ ഈ വീട്ടിലുണ്ടായിരുന്നു. സൂരജും അഫ്‌സലും ചേര്‍ന്ന് വിഷ്ണുവിനോട് തട്ടിക്കയറിയും ഒടുവില്‍ കയ്യാങ്കളിയിലെത്തുകയും ചെയ്തു. മര്‍ദ്ദനത്തില്‍ വിഷ്ണുവിന് സാരമായി പരിക്കേറ്റു.

വിഷ്ണുവിനെ മര്‍ദ്ദിക്കുന്നറിഞ്ഞ എട്ട് സുഹൃത്തുക്കള്‍ സ്ഥലത്തെത്തി. തുടര്‍ന്ന് വിഷ്ണുവിന്റെ സുഹൃത്തുക്കളെത്തിയപ്പോള്‍ അഫ്‌സലും സൂരജും വീട്ടിലേക്ക് ഓടികയറി. അക്രമിസംഘം വീട്ടില്‍ കയറി സൂരജിനെയും അഫ്‌സലിനെയും അടിച്ചു. ഇതിനിടെ വീട്ടിലുണ്ടായിരുന്നു സ്ത്രീകള്‍ക്കും മര്‍ദ്ദനമേറ്റു. രണ്ട് സംഭവങ്ങളിലുമായി 14 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കൂട്ടത്തല്ലില്‍ പ്രതികള്‍ക്കെല്ലാം പരിക്കുകളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button