Latest NewsInternational

സമത്വത്തിന്റെ ശബ്ദം ഇനിയില്ല : ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അന്തരിച്ചു

കേപ്ടൗൺ: പ്രശസ്ത അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ഡെസ്മണ്ട് ടുട്ടു അന്തരിച്ചു. 90 വയസ്സായിരുന്നു. 1990 മുതൽ പ്രോസ്റ്റേറ്റ് കാൻസറിന് ചികിത്സ തേടുകയായിരുന്നു ഇദ്ദേഹം. ഈയടുത്തകാലത്ത് മുതൽ, വിവിധ രീതിയിലുള്ള അണുബാധകൾ അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചിരുന്നു.

കേപ്ടൗണിൽ, ഇന്ന് പുലർച്ചെ ഓയാസിസ് ഫ്രയിൽ പേർ സെന്ററിൽ വെച്ചായിരുന്നു അന്ത്യം. കറുത്ത വർഗക്കാർ നേരിടുന്ന വർണവിവേചനത്തിന് വേണ്ടി തന്നെ ജീവിതം ഉഴിഞ്ഞുവച്ച ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു, സമൂഹത്തിലെ എല്ലാ വിധത്തിലുള്ള അസമത്വങ്ങൾക്കെതിരെയും പ്രവർത്തിച്ച വ്യക്തിയാണ്.

കറുത്തവർഗ്ഗക്കാരനായ ആദ്യത്തെ ആശ്രയിക്കാൻ ആംഗ്ളിക്കൻ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു. ദാരിദ്ര്യം, എയ്ഡ്സ്, വംശീയത എന്നിവക്കെതിരെയും ശക്തമായ പോരാട്ടം നയിച്ച അദ്ദേഹം 1984-ൽ നോബൽ സമ്മാനത്തിന് അർഹനായി. ആഫ്രിക്കയിൽ നിന്നുള്ള രണ്ടാമത്തെ നോബൽ സമ്മാന ജേതാവാണ് ഡെസ്മണ്ട് ടുട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button