KeralaLatest NewsNewsCrime

അതിഥി തൊഴിലാളികൾ എന്ന് ഓമനപ്പേരിട്ടു വിളിക്കുന്നവരിൽ പലരും ക്രിമിനലിസം രക്തത്തിലലിഞ്ഞ ബംഗ്ലാദേശികളാണ്: അഞ്‍ജു പാർവതി

അഞ്‍ജു പാർവതി പ്രഭീഷ്

അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ട്, ഒരു കണക്കും മേൽവിലാസവും ഇല്ലാതെ അവരെ ഇവിടെ ഊട്ടിവളർത്തിയതിന്റെ വിപരീതഫലം കൊറോണക്കാലത്ത് നമ്മൾ പായിപ്പാട്ട് കണ്ടതാണ്. അതിനും മുമ്പേ എത്രയോ വട്ടം പാലുകൊടുത്ത കൈയ്ക്കു തന്നെ കൊത്തി രാജവെമ്പാലപോലെ ഫണം വിരിച്ചു അവന്മാർ മരണനൃത്തം ആടിയതിനു നമ്മൾ പലവട്ടം സാക്ഷിയായതുമാണ്. താൽക്കാലികലാഭം നോക്കി, കുത്തകമുതലാളിമാരും എന്തിന്, സർക്കാർ പോലും, സ്വന്തം നാട്ടിലെ തൊഴിലാളികളെ തഴഞ്ഞു, അന്യസംസ്ഥാനങ്ങളിൽ നിന്ന് കൃത്യമായ ഊരും പേരും ജീവിതപശ്ചാത്തലവും നോക്കാതെ കൊണ്ടുവന്നു താമസിപ്പിച്ച ഇവർ അന്നം കൊടുത്ത കൈകളിൽ തന്നെ കടിച്ച എത്രയോ ക്രിമിനൽ കേസുകളുണ്ട്. അതിഥി തൊഴിലാളികൾ എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ഇവരിൽ പലരും ഇന്ത്യക്കാർ പോലുമല്ല. ക്രിമിനലിസം രക്തത്തിലലിഞ്ഞ ബംഗ്ലാദേശികളാണ് ഏറിയ പങ്കുമെന്ന് എത്രയോ വട്ടം തെളിഞ്ഞതുമാണ്. ഇപ്പോഴിതാ കിഴക്കമ്പലത്ത് പാലു കൊടുത്ത തമ്പ്രാന്റെ കൈകളിൽ നന്നായി കൊത്തി അവർ ഉപകാരസ്മരണ കാണിച്ചിരിക്കുന്നു.

Also Read:ഇന്ത്യയിലേക്ക് ചേക്കേറാൻ കാത്തിരിക്കുന്നത് 7306 പാകിസ്ഥാനികൾ,6 വർഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 6 ലക്ഷം ആളുകൾ

തിഥി നോക്കാതെ ഭവനത്തിലെത്തുന്നവനാണ് അതിഥി .അവർ അധികം നാൾ വീട്ടിൽ തങ്ങാറില്ല. വേതനം പറ്റാറില്ല. വിനോദസഞ്ചാരത്തിനെത്തുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ളവരുമാണ് യഥാർത്ഥത്തിൽ കേരളത്തിലെ അതിഥികൾ. അല്ലാതെ തൊഴിൽ തേടി ഇവിടെയെത്തിയ തൊഴിലാളികളല്ലാ. സർവ്വരാജ്യ തൊഴിലാളികളെല്ലാം ഒരേ ലേബൽ പേറുന്നവരാണ്. അവിടെ അതിഥിയും ആതിഥേയരുമില്ല. തൊഴിലെടുക്കുന്നു;അതിനുള്ള വേതനം കൈപ്പറ്റുന്നു. എന്നിട്ടും എന്താണ് ഈ കേരളത്തിൽ മാത്രം അവർക്ക് ഈ കൺസിഡറേഷൻ എന്ന് പല വട്ടം ആലോചിച്ചിട്ടുണ്ട്. അന്യസംസ്ഥാന തൊഴിലാളിയെന്ന പേരല്ലാതെ അതിഥി തൊഴിലാളിയെന്ന ഡെക്കറേഷൻ എന്തിനെന്ന് എത്രയോ വട്ടം ഉറക്കെ ചോദിച്ചിട്ടുമുണ്ട്. പക്ഷേ അവരും ഇവരും തമ്മിലുളള അന്തർധാര സജീവമായതിനാൽ ഉത്തരം നഹീ നഹി .

2013’ൽ 25 ലക്ഷത്തിലധികം ഉണ്ടായിരുന്ന ഈ അതിഥികൾ’ 40 ലക്ഷമായെന്നും ഇവർ ഒരു വർഷം പുറത്തേക്കയക്കുന്നത് കോടികളാണെന്നും പരസ്യമായ രഹസ്യമാണ്.പണ്ട് ദാദാബായ് നവറോജി ബ്രിട്ടീഷ്ക്കാരുടെ കൊള്ളയെ വിശേഷിപ്പിക്കാൻ കണ്ടുപിടിച്ച ഡ്രെയിൻ തിയറി യഥാർത്ഥത്തിൽ സംഭവിക്കുന്നത് കേരളത്തിലാണ് ഇപ്പോൾ. ആലുവയും പെരുമ്പാവൂരും പയ്യന്നൂരുമൊക്കെ ഒരു മിനി ബംഗ്ലാദേശാണ് ഇപ്പോൾ. ഇവരെല്ലാവരും മോശക്കാരോ ക്രിമിനലുകളോ അല്ല.എന്നാൽ ഭയപ്പെടേണ്ട വസ്തുത ഇവർ ഒരാൾകൂട്ടമായി ചേർന്നുക്കഴിഞ്ഞാൽ അഥവാ സംഘടിക്കപ്പെട്ടാൽ ഏത് കർഫ്യൂവിനെയും മറികടക്കാൻ കെല്‌പ്പുള്ളവരാണ് എന്നതാണ്. ഇവിടെ ഇവരെ ഒരു കൂട്ടമാക്കാനും സംഘടിപ്പിക്കാനും കൃത്യമായ അജണ്ടയുണ്ട്. ആ അജണ്ട നമ്മൾ CAA വിരുദ്ധ പ്രക്ഷോഭസമയത്തും ലോക്ഡൗൺ കാലത്തും കണ്ടു കഴിഞ്ഞതുമാണ്.

Also Read:ഫ്രാന്‍സിനേയും ബ്രിട്ടനേയും മറികടന്ന് ലോകത്തെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറും

എത്രയോ വർഷങ്ങളായി നമ്മൾ അണ്ണാച്ചിയെന്നു വിളിക്കുന്ന തമിഴൻമാർ കേരളത്തിലുണ്ട്. തുണിയും, പാത്രങ്ങളും, ചിട്ടിയും, പാട്ടവുമായൊക്കെ അവർ നമ്മളില്ലാത്തപ്പോൾ നമ്മുടെ ഉമ്മറത്തു വരെ കയറിയിരുന്നിട്ടുണ്ട്. അവരിലാരും അന്നം കൊടുത്തവരെ കൊന്നിട്ടില്ല. ആതിഥേയ സഹോദരിമാരെ പീഡിപ്പിച്ചുക്കൊന്നിട്ടില്ല. അവർ നിരവധി പ്രതിസന്ധികൾ നേരിട്ടിട്ടുമുണ്ട്. പക്ഷേ കൊടി പിടിക്കാനും, പ്രക്ഷോഭം നടത്താനും, മുഖ്യമന്ത്രിയെ വിറപ്പിക്കാനും അവർ പോയിട്ടില്ല. നമ്മുടെ തൊട്ടയൽപക്കത്തുകാരായ അവരെ നമ്മൾ അതിഥികളാക്കാൻ മിനക്കെടാത്തത് അവരിലൂടെ ഇവിടെ വോട്ടുബാങ്ക് കച്ചവടം നടത്താൻ, വർഗ്ഗീയത ഇളക്കിവിടാൻ സ്ക്കോപ്പില്ലാത്തതിനാലാണ്. മണിപ്പൂരിയായാലും നാഗാലാൻഡുകാരനായാലും ബംഗാളിയായാലും ആരായാലും തൊഴിലെടുക്കാൻ വന്നാൽ തൊഴിലെടുക്കണം; അല്ലാതെ തിണ്ണമിടുക്ക് കാട്ടി ഒരു പ്രദേശത്ത് കൊള്ളിവയ്പ്പ് നടത്താനല്ല . അങ്ങനെ ചെയ്യുന്ന ഒരുത്തനും നമ്മുടെ നാടിന്റെ അതിഥിയല്ല; കലാപകാരി മാത്രമാണ്.

അതിഥി തൊഴിലാളികളെന്നു നാമകരണം ചെയ്ത് ഊട്ടുപ്പുരയുടെ കാവൽക്കാരായും മറ്റും അവരെ ഊട്ടിവളർത്തുന്ന തമ്പ്രാനും അടിമകണ്ണുകളും ഒന്നോർക്കുക – നിങ്ങൾ പാലും പഴവും കൊടുത്ത് ഊട്ടിവളർത്തുന്ന അതിഥികളിൽ കുറേപ്പേർ ചാവ് അടിയന്തിരം നടത്താനുള്ള മെഗാപ്ലാനുമായി കുടിയേറിയവരാണെന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു സമത്വസുന്ദരസോഷ്യലിസ്റ്റ് കേരളത്തിലിപ്പോൾ. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കിഴക്കമ്പലം !

shortlink

Related Articles

Post Your Comments

Related Articles


Back to top button