KeralaLatest NewsNewsIndiaInternational

ഇന്ത്യയിലേക്ക് ചേക്കേറാൻ കാത്തിരിക്കുന്നത് 7306 പാകിസ്ഥാനികൾ,6 വർഷത്തിനിടെ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചത് 6 ലക്ഷം ആളുകൾ

ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത് പതിനായിരത്തോളം ആളുകളാണ്. ഇവരില്‍ 70 ശതമാനവും പാകിസ്ഥാനികളെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയിൽ പൗരത്വത്തിനായി കേന്ദ്ര സർക്കാരിന് മുൻപാകെ എത്തിയിരിക്കുന്നത് 10,635 അപേക്ഷകളാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിക്കുന്നവരുടെ എണ്ണം ഇപ്പോൾ വളരെ കുറവാണ്. 2016-ല്‍ 1106 വിദേശികള്‍ ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചിരുന്നുവെങ്കിൽ 2020 ൽ ഇത് വെറും 639 ആയി കുറഞ്ഞു. എന്നാൽ, ഇപ്പോഴും 10,635 അപേക്ഷകളാണ് കേന്ദ്ര സർക്കാറിന് മുന്നിൽ വന്നിട്ടുള്ളത്.

Also Read:രഞ്ജിത്ത് കൊലപാതകം: പ്രതികളിലൊരാളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയിലെന്ന് സൂചന

അതേസമയം, ഇന്ത്യയിലേയ്ക്ക് ചേക്കേറാന്‍ കാത്തിരിക്കുന്ന വിദേശീയരില്‍ എഴുപത് ശതമാനവും പാകിസ്ഥാനികളാണ് എന്നതാണ് കൗതുകകരമായ കാര്യം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍, 7306 പാകിസ്ഥാന്‍ പൗരന്മാരാണ് ഇന്ത്യന്‍ പൗരത്വത്തിനായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പാര്‍ലമെന്റില്‍ അറിയിച്ച കണക്കാണിത്. പൗരത്വത്തിനായി 10,635 അപേക്ഷകളാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ളതെന്നും ഇതില്‍ ഏകദേശം 70 ശതമാനത്തോളവും (7306) പാകിസ്ഥാനികളാണെന്നും മന്ത്രി പാർലമെന്റിൽ വ്യക്തമാക്കി. അഫ്ഗാനിസ്ഥാന്‍ (1152), ശ്രീലങ്ക (223), അമേരിക്ക (223), നേപ്പാള്‍ (189), ബംഗ്ലാദേശ് (161) എന്നിങ്ങനെയാണ് തീര്‍പ്പുകല്‍പ്പിക്കാനുള്ള മറ്റു രാജ്യങ്ങളില്‍ നിന്നുള്ള അപേക്ഷകളെന്നും മന്ത്രി പറഞ്ഞു.

2018 മുതല്‍ 2021 വരെയുള്ള കാലയളവില്‍ പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് കേന്ദ്രത്തിന് മൊത്തം 8,244 അപേക്ഷകള്‍ ലഭിച്ചിരുന്നു. അതില്‍ 3,117 പേര്‍ക്ക് കേന്ദ്രം ഇതുവരെ പൗരത്വം നല്‍കിയിട്ടുണ്ട്. ബാക്കിയുള്ളവർ ഇപ്പോഴും ക്യുവിലാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ അപേക്ഷ നൽകിയവരിൽ 4,177 പേര്‍ക്ക് കേന്ദ്ര സർക്കാർ ഇന്ത്യന്‍ പൗരത്വം നൽകിയെന്നാണ് രാജ്യസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നത്.

Also Read:‘അയോധ്യയിൽ പ്രാചീന കാലത്തെപ്പോലെ ജലഗതാഗത സൗകര്യവും കൊണ്ടുവരും’ : സമ്പൂർണ്ണ വികസനം പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിനേക്കാൾ എത്രയോ ഇരട്ടി ആളുകളാണ് ഈ ആറ് വർഷക്കാലത്തിനിടെ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റ് നാടുകളിലേക്ക് ചേക്കേറിയിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും മറ്റ് രാജ്യങ്ങളില്‍ സ്ഥിരതാമസമാക്കിയവരാണ് ഉള്ളത്. 2017 മുതല്‍ ഓരോ വര്‍ഷവും പൗരത്വം ഉപേക്ഷിച്ച ആളുകളുടെ എണ്ണവും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2017-ല്‍ 1,33,049 ഇന്ത്യക്കാരും 2018-ല്‍ 1,34,561 പേരും, 2019ല്‍ 1,44,017 പേരും, 2020-ല്‍ 85,248 പേരും, 2021 സെപ്റ്റംബര്‍ 30 വരെ 1,11,287 പേരും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ചവരാണ്. 2019-ലാണ് ഏറ്റവും അധികം ഇന്ത്യക്കാർ അവരുടെ പൗരത്വം ഉപേക്ഷിച്ചത്.

ഏറ്റവും കുറവ് 2020-ലാണ്. കോവിഡിനെ തുടർന്നാകാം ഈ കണക്കിൽ കുറവ് വന്നതെന്നാണ് സൂചന. കോവിഡിനെ തുടർന്ന് ലോകമെമ്പാടുമുള്ള രാജ്യങ്ങൾ യാത്രാനിയന്ത്രണങ്ങൾ കൊണ്ട് വന്നതോടെ, ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് മറ്റ് രാജ്യങ്ങളിൽ ചേക്കേറിയവരുടെ കണക്കിൽ വൻ വർധനവാണ് ഉണ്ടായത്. പൗരത്വം സ്വീകരിക്കാൻ അപേക്ഷ നൽകുന്നത് പോലെ തന്നെ, പൗരത്വം ഉപേക്ഷിക്കാനും അപേക്ഷ നല്കണം. ഇത്തരം അപേക്ഷകളില്‍ 40 ശതമാനത്തോളം അമേരിക്കയില്‍ നിന്നാണ് വരുന്നത്. തൊട്ടുപിന്നാലെ ഓസ്ട്രേലിയയില്‍ നിന്നും കാനഡയില്‍ നിന്നും 30 ശതമാനം അപേക്ഷകളും എത്തുന്നു.

എന്താണ് ഇന്ത്യയിലെ പൗരത്വ വ്യവസ്ഥകള്‍

1955 ലെ ഇന്ത്യന്‍ പൗരത്വ നിയമ പ്രകാരം, ഇന്ത്യന്‍ വംശജര്‍ക്ക് ഒരേ സമയം, രണ്ട് രാജ്യങ്ങളിലെ പൗരത്വം അനുവദനീയമല്ല. ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വയ്ക്കുന്ന ഒരു വ്യക്തി മറ്റേതെങ്കിലും രാജ്യത്തിന്റെ പാസ്പോര്‍ട്ട് നേടുന്നതോടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തിരികെ സമര്‍പ്പിക്കണം. മറ്റൊരു രാജ്യത്തിന്റെ പൗരത്വം നേടുന്നതോടെ ഇന്ത്യന്‍ പൗരത്വം അസാധുവാകുന്നു. ഇരട്ട പൗരത്വം ഇന്ത്യയില്‍ അനുവദനീയമല്ലെന്ന് ചുരുക്കം. പൗരത്വം ഉപേക്ഷിച്ചാല്‍ അത് സാക്ഷ്യപ്പെടുത്തുന്ന സറണ്ടര്‍ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷയും ആ വ്യക്തി സമര്‍പ്പിക്കണം. തുടര്‍ന്ന് വിദേശ പൗരത്വം നേടിയതിനാല്‍ റദ്ദാക്കിയെന്ന് പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button