AlappuzhaKeralaNattuvarthaLatest NewsNewsCrime

രഞ്ജിത്ത് കൊലപാതകം: പ്രതികളിലൊരാളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയിലെന്ന് സൂചന

പൊലീസ് സംസ്ഥാനത്തിന് പുറത്ത് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളില്‍ ഒരാളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയിലായത്

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിനെ വെട്ടി കൊലപ്പെടുത്തിയ സംഘത്തിലുള്‍പ്പെട്ടയാള്‍ പിടിയിലായെന്ന് സൂചന. ആലപ്പുഴ വെള്ളക്കിണര്‍ സ്വദേശിയായ എസ്.ഡി.പി.ഐ പ്രവര്‍ത്തകനെ ബംഗളൂരുവില്‍ നിന്ന് പിടികൂടിയതായാണ് വിവരം. രഞ്ജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് പ്രതികള്‍ക്കായി കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് തെരച്ചില്‍ വ്യാപിപ്പിച്ചിരുന്നു. കേരളത്തിന്റെ അയല്‍സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയത്.

Read Also : എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ തീയതി നാളെ പ്രഖ്യാപിക്കും

പൊലീസ് സംസ്ഥാനത്തിന് പുറത്ത് നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളില്‍ ഒരാളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കസ്റ്റഡിയിലായത്. ബൈക്കിലെത്തി കൊലപാതകം നടത്തിയ 12 അംഗം സംഘത്തിലെയാളാണ് ഇപ്പോള്‍ പിടിയിലായിട്ടുള്ളത്. പൊലീസ് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രതികള്‍ക്ക് ഉന്നതതലങ്ങളില്‍ നിന്ന് സഹായം ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പ്രതികള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഒളിത്താവളം മാറ്റാന്‍ ഇടയുണ്ടെന്നാണ് നിഗമനം. അതേസമയം ഷാന്‍ വധക്കേസിലെ എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെ കസ്റ്റഡിയില്‍ വാങ്ങിയ ശേഷമാകും തെളിവെടുപ്പ്. ഷാന്‍ കേസില്‍ ഗൂഡാലോചനയില്‍ പങ്കെടുത്ത കൂടുതല്‍ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button