ErnakulamLatest NewsKeralaNattuvarthaNewsCrime

പാനിപൂരിയുടെയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളില്‍ ഒളിപ്പിച്ച് ലഹരിക്കടത്ത്: രണ്ടുപേര്‍ എക്‌സൈസിന്റെ പിടിയില്‍

ഡല്‍ഹിയില്‍ നിന്ന് മംഗള എക്‌സ്പ്രസില്‍ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്

കൊച്ചി: ആലുവയില്‍ ലഹരിമരുന്നുമായി യുവാക്കള്‍ പിടിയില്‍. റെയില്‍വേ സ്റ്റേഷനില്‍ നിന്നും രണ്ട് കിലോയിലധികം എംഡിഎംഎയുമായി കൊടുങ്ങല്ലൂര്‍ സ്വദേശികളായ രണ്ടുപേരാണ് എക്‌സൈസ് ഇന്റലിജന്‍സിന്റെ പിടിയിലായത്.

Read Also : ബിവറേജസ് കോര്‍പ്പറേഷനില്‍ ഒഴിവ്: ഡിസംബര്‍ 31 വരെ അപേക്ഷിക്കാം

ഡല്‍ഹിയില്‍ നിന്ന് മംഗള എക്‌സ്പ്രസില്‍ കടത്തിക്കൊണ്ട് വന്ന എംഡിഎംഎയാണ് എക്‌സൈസ് പിടിച്ചെടുത്തത്. പാനിപൂരിയുടെയും ഫ്രൂട്ട് ജ്യൂസ് പാക്കിന്റെയും ഉള്ളില്‍ ഒളിപ്പിച്ചായിരുന്നു ഇവര്‍ ലഹരിമരുന്ന് കേരളത്തിലെത്തിച്ചത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വിതരണം ചെയ്യുന്നതിനാണ് ലഹരിമരുന്ന് എത്തിച്ചതെന്ന് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

തൃശ്ശൂര്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ മനോജ് കുമാറും സംഘവുമാണ് ലഹരിമരുന്ന് പിടിച്ചെടുത്ത്. സംസ്ഥാനത്തേക്ക് ലഹിമരുന്ന് എത്തുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button