KeralaLatest NewsNews

2022 ല്‍ യാത്രക്കാര്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി: ജനുവരി 1 മുതല്‍ ഇളവുകൾ പ്രാബല്യത്തിൽ വരും

72 മണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കില്ല.

തിരുവനന്തപുരം: പുതുവർഷം പ്രമാണിച്ചു യാത്രക്കാര്‍ക്ക് വന്‍ ഇളവ് പ്രഖ്യാപിച്ച്‌ കെഎസ്‌ആര്‍ടിസി. ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. കൂടാതെ 72 മണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിന് ക്യാന്‍സലേഷന്‍ ചാര്‍ജ് ഈടാക്കില്ല.

72 മണിക്കൂറിനും, 48 മണിക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10% വും, 48 മണിയ്ക്കൂറിനും, 24 മണിയ്ക്കൂറിനും ഇടയില്‍ 25%, 24 മണിയ്ക്കൂറിനും, 12 മണിയ്ക്കൂറിനും ഇടയില്‍ 40 %, 12 മണിയ്ക്കൂറിനും, 2 മണിയ്ക്കൂറിനും ഇടയില്‍ ക്യാന്‍സല്‍ ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 50% വും ക്യാന്‍സലേഷന്‍ നിരക്ക് നല്‍കിയില്‍ മതിയാകും.

read also:ബൈക്കപകടം : പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കെഎസ്‌ആര്‍ടിസിയുടെ ഫ്രാഞ്ചസി/ കൗണ്ടര്‍ വഴി റിസര്‍വ് ചെയ്യുന്ന ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് യാത്രാ തീയതി ചില നിബന്ധനകള്‍ക്ക് വിധേയമായി മുന്നോട്ടോ, പിന്നോട്ടോ മാറ്റി നല്‍കുന്ന രീതിയും ആരംഭിച്ചിട്ടുണ്ട്. ലിങ്ക് ടിക്കറ്റ് സംവിധാനത്തിലൂടെ ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് യാത്ര അപ്പോള്‍ നിലവിലുള്ള രണ്ട് ബസുകളിലായി ഷെഡ്യൂല്‍ ചെയ്യാനും സാധിക്കും.

4 പേരില്‍ കൂടുതല്‍ യാത്രക്കാര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്ബോള്‍ ഒരു ടിക്കറ്റിന്റെ റിസര്‍വേഷന്‍ നിരക്ക് മാത്രമേ ഈടാക്കൂ. കൂടാതെ മടക്ക യാത്ര ടിക്കറ്റ് ഉള്‍പ്പെടെ ഒരുമിച്ച്‌ ബുക്ക് ചെയ്താല്‍ അടിസ്ഥാന നിരക്കിന്റെ 10% ഇളവും അനുവദിക്കും. അന്തര്‍സംസ്ഥാന സര്‍വ്വീസില്‍ റിസര്‍വ് ചെയ്ത യാത്രക്കാര്‍ക്ക് ബുക്ക് ചെയ്ത ഡെസ്റ്റിനേഷന്‍ പോയന്റില്‍ എത്തിച്ചേരുന്നതിന് കെഎസ്‌ആര്‍ടിസിയുടെ ലഭ്യമായ എല്ലാ സര്‍വ്വീസുകളിലും സൗജന്യ യാത്രയും അനുവദിക്കും. ഇതിനു വേണ്ടി യാത്രരേഖയും ഐഡി കാര്‍ഡും കണ്ടക്ടറെ ബോധ്യപ്പെടുത്തണം. ബസ് പുറപ്പെടുന്നതിന് രണ്ട് മണിയ്ക്കൂറിനുള്ളില്‍ 30 കിലോ മീറ്റര്‍ വരെയാണ് ഈ സൗജന്യ യാത്ര.

shortlink

Related Articles

Post Your Comments

Related Articles


Back to top button