Latest NewsNewsIndia

മൻ കി ബാത്തിന്റെ ഈ വർഷത്തെ അവസാന എപ്പിസോഡ് ഇന്ന്‌ : പ്രധാനമന്ത്രിയുടെ വാക്കുകൾക്കായി കാതോർത്ത് രാജ്യം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ ജനങ്ങളെ ഇന്ന് അഭിസംബോധന ചെയ്യും. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുക. 2021 ലെ ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് ഇന്ന് നടക്കുന്നത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി എന്ത് പറയുമെന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് രാജ്യം.

Read Also  :  രഞ്ജിത്ത് കൊലപാതകം: പ്രതികള്‍ക്കായി തെരച്ചില്‍ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്, സഹായം ലഭിക്കുന്നതായി സൂചന

ഇന്ന് രാവിലെ 11 മണിക്കാണ് മൻ കീ ബാത്ത് നടക്കുക. ജനങ്ങൾ തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്‌ക്കണമെന്നും നേരത്തെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. നമോ ആപ്ലിക്കേഷനിലൂടെയും മൈ ഗവൺമെന്റ് ആപ്പിലൂടെയും 1800 -11-7800 എന്ന നമ്പറിൽ വിളിച്ചും ജനങ്ങൾക്ക് തങ്ങളുടെ ആശയങ്ങൾ പങ്കുവെയ്‌ക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button