Latest NewsIndia

‘നരേന്ദ്രമോദി മികച്ചൊരു യോദ്ധാവ്’ : കോവിഡ് വിരുദ്ധ പോരാട്ടത്തെ മുന്നിൽ നിന്നു നയിച്ചെന്ന് മുക്താർ അബ്ബാസ് നഖ്‌വി

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ മികച്ചൊരു യോദ്ധാവെന്ന് വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി. ഇന്ത്യയിലെ കോവിഡ് വിരുദ്ധ പോരാട്ടം മുന്നിൽ നിന്നു നയിച്ചത് അദ്ദേഹമാണെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.

‘ഇന്ത്യയിലെ കോവിഡ് വിരുദ്ധ പോരാട്ടത്തെ മുന്നിൽ നിന്ന് നയിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ, ഈ നൂറ്റാണ്ട് കണ്ട ഏറ്റവും വലിയ മഹാമാരിയിൽ നിന്നും കാത്തു രക്ഷിച്ചത് അദ്ദേഹമാണ്’ മുഖ്താർ അബ്ബാസ് നഖ്‌വി പറഞ്ഞു.

മഹാരാഷ്ട്രയിലെ ധൂളിൽ,വിവിധ തരം വികസന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു കേന്ദ്രമന്ത്രി. ആളുകൾക്ക് നരേന്ദ്രമോദിയിലുള്ള മതിപ്പ് വർധിച്ചെന്നും, ജനങ്ങൾ തന്നിൽ അർപ്പിച്ച വിശ്വാസം അദ്ദേഹം കാത്തു സൂക്ഷിച്ചെന്നും നഖ്‌വി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button