Latest NewsNewsIndiaCrime

ഹൂക്ക പാര്‍ലറിൽ സുഹൃത്തുകൾക്കൊപ്പമെത്തിയ നടിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു: മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ നടി

ഡിസംബര്‍ 20ന് നടിയും സുഹൃത്തുക്കളും ഹൂക്ക പാര്‍ലറിലെത്തിയപ്പോഴാണ് ​ തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്

മുംബൈ: ഹൂക്ക പാര്‍ലറിൽ സുഹൃത്തുകൾക്കൊപ്പമെത്തിയ നടിയെ എന്‍സിബി ഉദ്യോഗസ്ഥ​രെന്ന വ്യാജേന ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചു. ഭീഷണികൾക്ക് പിന്നാലെ പിന്നാലെ നടി താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍.

ഭോജ്​പുരി സിനിമകളില്‍ അഭിനയിച്ചിരുന്ന 28കാരിയെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എന്‍സിബി ഉദ്യോഗസഥര്‍ ചമഞ്ഞ് താരത്തെ ഭീഷണിപ്പെടുത്തി ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച രണ്ടുപേരെ മുംബൈ പൊലീസ്​ അറസ്റ്റ്​ ചെയ്തു.

read also: വെള്ളം നിറച്ച ഡ്രമ്മില്‍ കുഞ്ഞിന്റെ മൃതദേഹം : മാതാവ് അറസ്റ്റില്‍

മയക്കുമരുന്ന്​ കേസില്‍ ഉള്‍പ്പെടുത്തുമെന്ന ഭീഷണി​ക്ക്​ പിന്നാലെയാണ്​ നടി ആത്മഹത്യ ചെയ്തതെന്നാണ് നി​ഗമനം. സുരജ്​ പര്‍ദേസി, പ്രവീണ്‍ വാലിമ്ബെ എന്നിവരാണ്​ അറസ്റ്റിലായിരിക്കുന്നത്.

 ഡിസംബര്‍ 20ന് നടിയും സുഹൃത്തുക്കളും ഹൂക്ക പാര്‍ലറിലെത്തിയപ്പോഴാണ് ​ തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്​. 40 ലക്ഷം രൂപ തരണമെന്നും ഇല്ലെങ്കിൽ മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്നായിരുന്നു ഭീഷണി. ഇതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തിലാണ് താരം ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button