ThiruvananthapuramKeralaNattuvarthaLatest NewsNews

ബിജെപിക്ക് ഉജ്ജ്വല വിജയം: സിപിഎമ്മിന് വട്ടപ്പൂജ്യം, ഇത് ജനാധിപത്യത്തിന്റെ വിജയമെന്ന് എസ് സുരേഷ്

തിരുവനന്തപുരം: വെള്ളായണി ഉപനിയൂർ ഗ്രാമോദ്ധാരണ സഹകരണ സംഘത്തിലെ 9 ൽ 7 സീറ്റും സ്വന്തമാക്കി ബിജെപി. സിപിഎം – കോൺഗ്രസ് പാനലിനെ അമ്പേ പരാജയപ്പെടുത്തിയാണ് ബിജെപി ഉജ്ജ്വല വിജയം നേടിയത്. 6 സീറ്റിൽ മത്സരിച്ച സി പി എമ്മിന് ഒരു സീറ്റ് പോലും നേടാനായില്ല. സംപൂജ്യനായി സി പി എം മാറിയ കാഴ്ചയാണ് കാണുന്നത്. ബിജെപിയെ തോൽപ്പിക്കാനായി ഒന്നിച്ച അവിശുദ്ധ കൂട്ടുകെട്ടിന് ഇരട്ടി വിജയത്തിലൂടെ ബിജെപി മറുപടി നൽകി. സി പി എമ്മിന്റെ കല്ലിയൂർ സർവ്വീസ് സഹകരണ ബാങ്ക് കൊള്ളക്കെതിരെ പ്രതിഫലിച്ച ജനാധിപത്യത്തിന്റെ വിജയമാണിതെന്ന് എസ് സുരേഷ് പ്രതികരിച്ചു.

‘ബിജെപിക്ക് ഉജ്ജ്വല വിജയം.സി പി എം – കോൺഗ്രസ്സ് പാനലിനെ തോൽപ്പിച്ച് വെള്ളായണി ഉപനിയൂർ ഗ്രാമോദ്ധാരണ സഹകരണ സംഘത്തിലെ 9 – ൽ 7 സീറ്റും ബിജെപി ഒറ്റക്ക് വിജയിച്ചു. 6 സീറ്റിൽ മത്സരിച്ച സി.പി.എമ്മിന് വട്ടപൂജ്യം. ബിജെപി യെ തോല്പിക്കാനായി അവിശുദ്ധ കൂട്ടിനെതിരെ, സി പി എമ്മിന്റെ കല്ലിയൂർ സർവ്വീസ് സഹകരണ ബാങ്ക് കൊള്ളക്കെതിരെ ജനാധിപത്യത്തിന്റെ വിജയം. പ്രിയ സഹകാരികൾക്ക് നന്ദി’, അഡ്വ. എസ് സുരേഷ് തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button