KasargodKeralaNattuvarthaLatest NewsNews

സാബു ജേക്കബ് നടത്തിയ പ്രതികരണം സർക്കാർ വിരോധത്തിന്റെ ഭാഗം: വി ശിവൻകുട്ടി

കാസർകോട് : കിഴക്കമ്പലത്ത് പോലീസിനു നേരെ ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ അക്രമത്തിൽ സാബു ജേക്കബ് നടത്തിയ പ്രതികരണം സർക്കാരിനോടുള്ള വിരോധത്തിന്റെ ഭാഗമാണെന്ന് മന്ത്രി വി ശിവൻകുട്ടി. അക്രമത്തിൽ രണ്ട് തലത്തിലുള്ള അന്വേഷണം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ക്രമസമാധാന പ്രശ്നങ്ങളെക്കുറിച്ച് പോലീസും തൊഴിലാളി പ്രശ്നങ്ങളെക്കുറിച്ച് ലേബർ കമ്മിഷണറും അന്വേഷിക്കുമെന്നും ക്യാംപുകളിൽ കൂടുതൽ തൊഴിലാളികൾ ഉണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.

തൊഴിലാളികൾ അക്രമം നടത്തിയതിൽ കമ്പനിക്ക് ഉത്തരവാദിത്തമില്ലെന്ന് കിറ്റെക്സ് എംഡി പറഞ്ഞത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. അതേസമയം അക്രമവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത മുഴുവൻ പേരുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. 156 പേരെയാണ് കസ്റ്റഡിയിലെടുത്തിരുന്നത്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെ 11 വകുപ്പുകള്‍ ചുമത്തി. പരുക്കേറ്റ പോലീസുകാരുടെ മൊഴി പ്രകാരമാണു വകുപ്പുകള്‍ ചുമത്തിയത്.

കിഴക്കമ്പലം സംഘർഷം: പിന്നിൽ തീവ്രവാദ ബന്ധം?, കേന്ദ്ര സംഘം അന്വേഷണത്തിനെത്തി

സംഭവത്തില്‍ യാതൊരു തെളിവുകളുമില്ലാതെയാണ് പോലീസ് തൊഴിലാളികളെ പിടികൂടിയിരിക്കുന്നതെന്നും കസ്റ്റഡിയിലുള്ളവരില്‍ 151 പേര്‍ നിരപരാധികളാണെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ്. 40 പേരില്‍ താഴെ മാത്രമേ കുറ്റകൃത്യത്തില്‍ പങ്കെടുത്തിട്ടുള്ളൂവെന്നും പോലീസ് പിടികൂടിയവരില്‍ ഭൂരിഭാഗംപേരും നിരപരാധികളെന്നും സാബു ജേക്കബ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button