Latest NewsNewsInternational

പുരുഷ കുടുംബാംഗം ഇല്ലാതെ സ്ത്രീകൾ യാത്ര ചെയ്യാൻ പാടില്ല: പുതിയ ഉത്തരവുമായി താലിബാൻ

കാബൂൾ : പുരുഷ കുടുംബാംഗം ഇല്ലാതെ സ്ത്രീകളെ ദൂരയാത്രയ്ക്ക് അനുവദിക്കില്ലെന്ന് താലിബാൻ. സ്ത്രീകൾ തനിച്ച് പോകാൻ പാടില്ലെന്നും കുടുംബത്തിലെ ഒര പുരുഷ അംഗത്തിനൊപ്പം മാത്രമേ ദൂരെയാത്ര ചെയ്യാൻ പാടുള്ളൂവെന്നുമാണ് താലിബാന്റെ പുതിയ ഉത്തരവ്. ഒപ്പം ഹിജാബ് ധരിച്ച സ്ത്രീകളെ മാത്രമേ വാഹനങ്ങളിൽ കയറ്റാവൂ, വാഹനങ്ങളിൽ ഗാനങ്ങൾ വയ്ക്കാൻ പാടില്ല എന്നും താലിബാൻ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

സ്ത്രീകൾ പുരുഷ കുടുംബാംഗം ഇല്ലാതെ 72 കിലോമീറ്ററിനപ്പുറം യാത്ര ചെയ്യാൻ പാടില്ല. വളരെ അടുത്ത കുടുംബാംഗമായിരിക്കണമെന്നും ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ട്. നടിമാർ ഉൾപ്പെടുന്ന സീരിയലുകളും പരിപാടികളും നിർത്തിവയ്ക്കാൻ അഫ്ഗാനിലെ ടെലിവിഷൻ ചാനലുകളോട് മന്ത്രാലയം ഉത്തരവ് നൽകി ആഴ്ചകൾക്കുള്ളിലാണ് ഇത്തരമൊരു ഉത്തരവ് കൂടി പുറത്തിറങ്ങിയിരിക്കുന്നത്.

Read Also  :  അന്യസംസ്ഥാന തൊഴിലാളികളുടെ ഡാറ്റാബാങ്ക് തയ്യാറാക്കണം, ബംഗ്ലാദേശികളേയും അന്യരാജ്യക്കാരെയും കണ്ടെത്തണം: കെ സുരേന്ദ്രൻ

മാത്രമല്ല, വാർത്ത അവതരിപ്പിക്കുമ്പോൾ വനിതാ മാധ്യമപ്രവർത്തകർ ഹിജാബ് ധരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഓഗസ്റ്റിൽ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെ ശക്തമായ നിയന്ത്രണങ്ങളാണ് താലിബാൻ കൊണ്ടുവന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button