Latest NewsUAENewsInternationalGulf

അംഗോളയിലേക്കും ഗിനിയയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് എമിറേറ്റ്‌സ്

ദുബായ്: അംഗോളയിലേക്കും ഗിനിയയിലേക്കുമുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ച് എമിറേറ്റ്സ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഈ രാജ്യങ്ങളിൽ നിന്നുള്ള വിമാന സർവ്വീസുകൾ നിർത്തിവെച്ചതായി എമിറേറ്റ്‌സ് അറിയിച്ചു. അംഗോള, ഗിനിയ എന്നിവിടങ്ങളിൽ നിന്ന് ദുബായ് വഴിയുള്ള പ്രവേശനത്തിനും ഗതാഗതത്തിനും കൊണാക്രിയിൽ നിന്ന് ഡാക്കറിലേക്കുള്ള വിമാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി എമിറേറ്റ്‌സ് വ്യക്തമാക്കി.

Read Also: കെ റയിലിന്റെ ഇരകൾ സ്വന്തം സ്ഥലത്തു നിന്നു കുടിയൊഴിക്കപ്പെടുന്ന സാധാരണക്കാരായിരിക്കും: സച്ചിദാനന്ദൻ

നേരത്തെ കെനിയ, എത്യോപ്യ, ടാൻസാനിയ എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ ഇൻബൗണ്ട് സർവീസുകളും ഡിസംബർ 26 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവയ്ക്കുന്നതായി എമിറേറ്റ്‌സ് പ്രഖ്യാപിച്ചിരുന്നു.നാല് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള യുഎഇ അധികൃതരുടെ തീരുമാനത്തെ തുടർന്നായിരുന്നു നടപടി.

Read Also: പിങ്ക് പൊലീസ് അപമാനിച്ച സംഭവം: പണത്തിന് വേണ്ടിയല്ല മകളുടെ നീതിക്ക് വേണ്ടിയാണ് പോരാടിയത്, പണം ദുരിതാശ്വാസനിധിയിലേക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button