KeralaLatest NewsNews

അതിഥി തൊഴിലാളികളോടുള്ള ഇടപെടല്‍ സൗഹൃദപരമാക്കണം, ഹിന്ദിയിലും ബംഗാളിയിലും സംസാരിക്കണം: പൊലീസിന് എഡിജിപിയുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികളോടുള്ള ഇടപെടല്‍ സൗഹൃദപരമാക്കണമെന്ന് പൊലീസിന് എഡിജിപിയുടെ സര്‍ക്കുലര്‍.
അവരുമായി പൊലീസ് ഊഷ്മളമായ ബന്ധം സ്ഥാപിക്കണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി വിജയ് സാഖറെ പുറത്തിറക്കിയ സര്‍ക്കുലറിൽ ആവശ്യപ്പെടുന്നു. കിഴക്കമ്പലം സംഭവത്തിലെ ആശങ്കയെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ കേരളം വിട്ട് പോകാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

അതിഥി തൊഴിലാളികളുടെ സഹകരണം ഉറപ്പുവരുത്തണമെന്നും ഇവരോടുള്ള ഇടപെടല്‍ സൗഹൃദപരമാക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നുണ്ട്. ഡിവൈഎസ്പിമാരും എസ്.എച്ച് ഒമാരും അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥര്‍ അവരുമായി സംസാരിച്ച് വിവരങ്ങളറിയണം. എന്തെങ്കിലും മോശം സംഭവമുണ്ടായാല്‍ അത് എല്ലാ തൊഴിലാളികളെയും ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ വിശദീകരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button