KeralaLatest NewsIndia

രഞ്ജിത്ത് വധം: രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍, ഒരാൾ പിടിയിലായത് ബെംഗളൂരുവിൽ നിന്നും

രഞ്ജിത്ത് കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന ബിജെപി നേതാക്കളുടെ ആരോപണത്തിനിടെയാണ് നടപടി.

ആലപ്പുഴ: ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. വെള്ളക്കിണര്‍ സ്വദേശികളായ അനൂപ് അഷ്‌റഫ്, അക്കു എന്ന് വിളിക്കുന്ന റസീബ് എന്നിവരുടെ അറസ്റ്റാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. അനൂപ് അഷ്‌റഫിനെ ബംഗളൂരുവില്‍ നിന്നും റസീബിനെ ആലപ്പുഴയില്‍ നിന്നുമാണ് പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്തത്.

ഇവര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. രഞ്ജിത്ത് കൊലപാതകത്തില്‍ പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ലെന്ന ബിജെപി നേതാക്കളുടെ ആരോപണത്തിനിടെയാണ് നടപടി.

ഡിസംബര്‍ 19 ഞായറാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ആലപ്പുഴ വെള്ളക്കിണറില്‍ ബിജെപി നേതാവും ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറിയുമായ രഞ്ജിത് ശ്രീനിവാസിനെ ഒരു സംഘം ആക്രമികള്‍ വെട്ടിക്കൊന്നത്. പുലര്‍ച്ചെ പ്രഭാത സവാരിക്കിറങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെ വാതിലില്‍ മുട്ടിയ അക്രമികള്‍ വാതില്‍ തുറന്നയുടന്‍ ചുറ്റികയും വാളും ഉലയോഗിച്ച് മുഖത്തും തലയിലും വെട്ടിക്കൊല്ലുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button