Latest NewsInternational

കിടപ്പിലായ വ്യക്തി ചിന്തിച്ചത് ട്വീറ്റ്‌ ചെയ്തു : തലച്ചോറിന്റെ സിഗ്നലുകൾ പിടിച്ചെടുക്കുന്ന ചിപ് ചരിത്രം സൃഷ്ടിക്കുന്നു

സിഡ്‌നി: തലച്ചോറിൽ ഘടിപ്പിച്ച മൈക്രോചിപ്പ് വഴി താൻ മനസ്സിൽ ചിന്തിച്ചത് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത് ഓസ്ട്രേലിയൻ പൗരൻ. ലോകത്തിൽ ആദ്യത്തെ ബ്രെയിൻ ട്വീറ്റ്‌ ചെയ്ത വാർത്ത ആഗോള ശ്രദ്ധയാകർഷിക്കുകയാണ്.

62 വയസ്സുകാരനായ ഫിലിപ് ഒ കീഫ് എന്ന ഓസ്ട്രേലിയൻ പൗരനാണ് മനുഷ്യരാശിയുടെ ഗതി മാറ്റിമറിക്കുന്ന വിപ്ലവകരമായ ഈ മുന്നേറ്റം നടത്തിയത്. അദ്ദേഹം നന്ദി പറയുന്നത് തന്റെ തലച്ചോറിൽ ഘടിപ്പിച്ച ചിപ് നിർമ്മിച്ച സിൻക്രോൺ എന്ന കമ്പനിയോടാണ്. അവരാണ് തലച്ചോറിൽ നിന്നുള്ള സിഗ്നലുകൾ പിടിച്ചെടുത്ത്, വശപ്പെടുത്തി ആജ്ഞകളായി കമ്പ്യൂട്ടറിൽ നൽകുന്ന ഈ ചിപ് ഡിസൈൻ ചെയ്തത്

 

ബ്രെയിൻ കമ്പ്യൂട്ടർ ഇന്റർഫേസ് കമ്പനിയായ സിൻക്രോൺ ഉടമസ്ഥൻ തോമസ് ഓക്സ്‌ലി, ഫിലിപ്പിന് ട്വീറ്റ് ചെയ്യാനായി തന്റെ ട്വിറ്റർ ഹാൻഡിൽ തുറന്നു നൽകി. ‘ ഹലോ വേൾഡ്, ഷോർട്ട് ട്വീറ്റ്, മോന്യുമെന്റൽ പ്രോഗ്രസ്’ എന്നായിരുന്നു ഫിലിപ്പ് ട്വീറ്റ് ചെയ്തത്.

തളർന്നു കിടക്കുന്ന, നിശബ്ദനായ നിരവധി പേരുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും പുറംലോകത്തെ അറിയിക്കാൻ ഉതകുന്ന കണ്ടുപിടുത്തം, വൈദ്യശാസ്ത്രരംഗത്തെ നാഴികക്കല്ലായി മാറുമെന്ന് ഉറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button