Latest NewsIndia

യു.പി വികസനക്കുതിപ്പിൽ: കാൺപൂർ മെട്രോ പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

കാൺപൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉത്തർപ്രദേശ് സന്ദർശിക്കും. കാൺപൂർ മെട്രോ പദ്ധതി ഉദ്ഘാടനം ചെയ്യാനായിരിക്കും അദ്ദേഹത്തിന്റെ സന്ദർശനം. കാൺപൂർ ഐ.ഐ.ടി മെട്രോ സ്റ്റേഷൻ മുതൽ ഗീത നഗർ വരെ അദ്ദേഹം ട്രെയിനിൽ യാത്ര ചെയ്യുമെന്നും ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു.

ആകെ മൊത്തം 32 കിലോമീറ്റർ കാൺപൂർ മെട്രോ പദ്ധതിക്ക് ഉള്ളത്. അതിൽ, പൂർത്തിയായ 9 കിലോമീറ്ററാണ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യുക. കാൺപൂർ ഐഐടി മുതൽ മോത്തി ജീൽ വരെയുള്ള റെയിൽപാതയുടെ പണി പൂർത്തിയായിക്കഴിഞ്ഞു. 11,000 കോടി രൂപ ലവ് വരുന്ന ബൃഹദ് പദ്ധതിയാണ് കാൺപൂരിൽ നടക്കുന്നത്.

‘നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സഞ്ചാര സൗകര്യങ്ങൾ വികസിപ്പിക്കുക എന്നത് പ്രധാനമന്ത്രി ഏറ്റവുമധികം ശ്രദ്ധ കൊടുക്കുന്ന മേഖലകളിലൊന്നാണ്. ഇതിലെ മറ്റൊരു നാഴികക്കല്ലാണ് കാൺപൂർ മെട്രോ പദ്ധതി’ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button