Latest NewsInternational

പ്രളയം, ഭൂചലനം, ഉൽക്കാപതനം : 2022-ലെ നോസ്ട്രഡാമസിന്റെ പ്രവചനങ്ങൾ

പാരീസ്: ഫ്രാൻസിൽ നാല് നൂറ്റാണ്ടു മുമ്പ് ജീവിച്ചിരുന്ന ദാർശനികനും പ്രവാചകനും ആയിരുന്നു നോസ്ട്രഡാമസ്. അത്ഭുത സിദ്ധികൾ ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്ന ഇദ്ദേഹം സംഭവിക്കാൻ പോകുന്ന ഒരുപാട് കാര്യങ്ങളെ കുറിച്ച് പ്രവചിച്ചിട്ടുണ്ട്.

ലോകത്തെ ഞെട്ടിച്ച എന്തെങ്കിലും സംഭവങ്ങൾ ഉണ്ടായാൽ തൊട്ടുപിന്നാലെ ഉയർന്നുവരുന്ന ഒരു പേരാണ് നോസ്ട്രഡാമസ്. ലണ്ടനിലെ വൻ അഗ്നിബാധ, ഫ്രഞ്ച് വിപ്ലവം, ന്യൂ ഓർലിയൻസിൽ നാശംവിതച്ച വെള്ളപ്പൊക്കം, ലിങ്കൻ-കെന്നഡി കൊലപാതകം, വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ഭീകരാക്രമണം തുടങ്ങിയ സംഭവങ്ങൾ പലതും അദ്ദേഹം മുൻകൂട്ടി പ്രവചിച്ചതാണ്. 2022 എന്ന അടുത്ത വർഷത്തെ കുറിച്ചും അദ്ദേഹം ചിലത് പ്രവചിച്ചിട്ടുണ്ട്. തന്റെ ‘ലെസ് പ്രൊഫസീസ്’ പിന്നെ ഗ്രന്ഥത്തിൽ അദ്ദേഹം എഴുതിയിരിക്കുന്ന ചില പ്രവചനങ്ങൾ ഇങ്ങനെയാണ്.

2022-ൽ ലോകപ്രശസ്തനായ ഒരു രാഷ്ട്രീയ വ്യക്തിത്വം മരിക്കുകയോ അപ്രത്യക്ഷനാവുകയോ ചെയ്യും . ഇത് ബ്രിട്ടീഷ് രാജ്ഞി എലിസബത്ത്, ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ്, അല്ലെങ്കിൽ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ എന്നിവരിൽ ആരെങ്കിലുമായിരിക്കുമത്രേ ഇത്.

2022-ൽ, പാരിസ്ഥിതിക വിഷയമായ ആഗോളതാപനം അതിന്റെ പാരമ്യത്തിൽ എത്തും. അപകടകാരിയായ ഒരു സൗരക്കാറ്റ് ഭൂമിയെ ലക്ഷ്യമാക്കി വരും, സമുദ്രങ്ങളിലെ ജലനിരപ്പ് ക്രമാതീതമായി ഉയരും. എല്ലാറ്റിലുമുപരി, കരിങ്കടലിലെ മത്സ്യങ്ങൾ ചത്തുപൊന്തുമെന്നും നോസ്ട്രഡാമസ് എഴുതിയിരിക്കുന്നു.

അടുത്ത വർഷം വളരെ വലിയൊരു ഉൽക്ക ഭൂമിയിൽ വന്നിടിക്കുമെന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്. ആകാശത്തു നിന്നും ഒരു വൻ അഗ്നിഗോളം ഭൂമിയിൽ പതിക്കുമെന്നും, അതിന്റെ ആ ദുരന്തത്തിൽ നിരവധി പേർക്ക് മരണം സംഭവിക്കുമെന്നും അദ്ദേഹം പറയുന്നു.

ഇവ കൂടാതെ, ഒറ്റയ്ക്ക് ചിന്തിക്കുന്ന തലച്ചോറുകൾ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ഭൂകമ്പങ്ങൾ, മഹാ പ്രളയങ്ങൾ, യൂറോപ്യൻ യൂണിയൻ പോലെയുള്ള അന്താരാഷ്ട്ര സഖ്യങ്ങളുടെ പതനം എന്നിവയും അദ്ദേഹം നൂറ്റാണ്ടുകൾക്ക് മുമ്പ് എഴുതിവെച്ച ഗ്രന്ഥത്തിലുണ്ട്.

shortlink

Post Your Comments


Back to top button