KeralaNattuvarthaLatest NewsNews

ദേവീപ്രീതിയും പൗർണമിയും

ദേവീപ്രീതിക്കു ഏറ്റവും ഉത്തമമായ ദിനമാണ് പൗർണമി. മലയാള മാസത്തിലെ വെളുത്ത വാവ് ദിനമാണ് പൗർണമി എന്നറിയപ്പെടുന്നത് .ഓരോ മാസത്തിലെ പൗർണമിക്കും ഒരോ ഫലങ്ങളാണ് . അപ്രകാരം മേട മാസത്തിലെ പൗർണമിദിനത്തിൽ വ്രതം അനുഷ്ഠിച്ച്‌ ദേവിയെ ഭജിച്ചാൽ ധനധാന്യവർധനയുണ്ടാവും. ഏപ്രിൽ 29 ഞായറാഴ്ച രാവിലെ 6.40 മുതൽ ഏപ്രിൽ 30 തിങ്കളാഴ്ച 6.15 വരെയാണ് മേടമാസത്തിലെ പൗർണമി

വ്രതദിവസം സൂര്യോദയത്തിനുമുന്നെ ഉണർന്ന് കുളിച്ചു ശുദ്ധിയായി ദേവീ സങ്കല്പത്തിൽ കുങ്കുമം ധരിച്ചു വിളക്ക് കൊളുത്തുക. ഗണപതിയെ വന്ദിച്ചശേഷം ദേവീ പ്രീതികരമായ മന്ത്രങ്ങൾ ,ഗായത്രി എന്നിവ ജപിക്കണം . ലളിതാസഹസ്രനാമം ഭക്തിയോടെ ജപിച്ചു വിളക്കിനു മുന്നിൽ നമസ്ക്കരിക്കാവുന്നതാണ് .ജീവിത തിരക്കിനിടയിൽ ലളിതാസഹസ്രനാമം ജപിക്കാൻ സാധിക്കാത്തവർ ലളിതാസഹസ്രനാമധ്യാനം മാത്രമായും ജപിക്കാവുന്നതാണ്. ലളിതാസഹസ്രനാമത്തോടൊപ്പം കനകധാരാ സ്തോത്രം കൂടി ജപിക്കുന്നത് അത്യുത്തമമാണ്.

വ്രതദിനത്തിൽ ഒരിക്കലൂണ് നിർബന്ധമാണ് .ഒരിക്കൽ എന്നാൽ ദിവസം ഒരു നേരം മാത്രമേ അരി ആഹാരം കഴിക്കാവൂ. മറ്റ് നേരങ്ങളിൽ അരിയാഹാരം പാടില്ല . ആരോഗ്യ സ്ഥിതി അനുസരിച്ചു ഉപവാസമായോ ഉച്ചയ്ക്ക് ചോറുണ്ടു രാവിലെയും വൈകിട്ടും പഴങ്ങൾ കഴിച്ചോ ഈ വ്രതം അനുഷ്ഠിക്കാം. ഭക്തിയോടെ ആയിരിക്കണമെന്ന് മാത്രം. ശുദ്ധഭക്ഷണമേ പാടുള്ളു. പഴകിയ ഭക്ഷണം, മത്സ്യമാംസാദികൾ ഇവ ഒഴിവാക്കുക. ദേവീക്ഷേത്ര ദർശനം ശ്രേഷ്ഠമാണ്. അന്നേ ദിവസം ഏതു പ്രവൃത്തിയില്‍ മുഴുകിയിരുന്നാലും ദേവീ (ഓം ഹ്രീം ഉമായൈ നമ:) സ്മരണ ഉണ്ടാവണം.

ഭദ്രകാളീ സ്തുതി

കാളി കാളി മഹാകാളീ-ഭദ്രകാളീ നമോസ്തുതേ

കുലം ച കുലധര്‍മ്മം ച- മാം ച പാലയ പാലയ

ദേവീ സ്തുതി

ഓം സർവ്വ ചൈതന്യരൂപാംതാം ആദ്യാം ദേവീ ച ധീമഹി

ബുദ്ധിം യാനഹ: പ്രചോദയാത്

കാർത്ത്യായനി മഹാമയേ ഭവാനി ഭുവനേശ്വരീ

സംസാര സാഗരേ മഗ്നം മാമുദ്ധര ക

shortlink

Related Articles

Post Your Comments

Related Articles


Back to top button