Latest NewsSaudi ArabiaNewsInternationalGulf

മാസ്‌ക് ധരിക്കലും സാമൂഹിക അകലവും നിർബന്ധമാക്കി സൗദി

റിയാദ്: മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കി സൗദി അറേബ്യ. മാസ്‌ക് ധരിക്കുന്നതിന് നേരത്തെ സൗദി ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2021 ഡിസംബർ 30 മുതൽ രാജ്യത്ത് തുറസായ സ്ഥലങ്ങളിലും കെട്ടിടങ്ങൾക്കുള്ളിലുമെല്ലാം ഒരുപോലെ മാസ്‌കും സാമൂഹിക അകലവും നിർബന്ധമാക്കിയതായി അധികൃതർ വ്യക്തമാക്കി.

Read Also: ‘ഭീകരവാദം പ്രോത്സാഹിപ്പിക്കും, ജനക്ഷേമ പദ്ധതികൾ എതിർക്കും’ : കോൺഗ്രസിന്റെ ശീലമാണതെന്ന് യോഗി ആദിത്യനാഥ്

പുതിയ നിബന്ധനകൾ വ്യാഴാഴ്ച രാവിലെ എഴ് മണി മുതൽ പ്രാബല്യത്തിൽ വരും. സൗദിയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് നടപടി. രാജ്യത്ത് നടപ്പാക്കുന്ന കോവിഡ് നിബന്ധനകൾ, പ്രാദേശികവും രാജ്യാന്തര തലത്തിലുമുള്ള സാഹചര്യങ്ങൾ കണക്കിലെടുത്ത് നിരന്തരം പുനഃപരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: രാജ്യത്തെ വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇന്ത്യന്‍ സംഗീതം : പുതിയ നിർദേശങ്ങളുമായി വ്യോമയാന മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button