Latest NewsNewsIndia

‘പ്രിയപ്പെട്ട മകനേ മജ്‌നു, ദയവായി വീട്ടിലേക്ക് വരൂ, ലൈലയെ കെട്ടിച്ച്‌ തരാം’: സോഷ്യൽ മീഡിയയിൽ വൈറലായ പരസ്യത്തിനു പിന്നിൽ

ഉയരവും സൗന്ദര്യവുമുള്ള 24 വയസുള്ള യുവാവിനെ കാണാനില്ല

കൊല്‍ക്കത്ത: സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത് മകനെ കാണാൻ ഇല്ലെന്ന ഒരു പരസ്യമാണ്. കൊല്‍ക്കത്തയിലെ ഷെര്‍വാണി നിര്‍മ്മാതാക്കളായ സുല്‍ത്താന്‍ കമ്ബനിയുടേതാണ് പരസ്യം. ഒരാളെ കാണാതാകുമ്പോള്‍ നല്‍കുന്ന അറിയിപ്പ് പോലെയാണ് പരസ്യം നല്‍കിയിരിക്കുന്നത്. അത് കൊണ്ട് തന്നെ വലിയ രീതിയിൽ ശ്രദ്ധനേടുകയാണ് പരസ്യം.

read also: ഇത് ആദ്യമായാണ് പോലീസ് വകുപ്പ് നാഗ്പൂരിലെ ആര്‍എസ്‌എസ് കാര്യവാഹകര്‍ക്ക് പാട്ടത്തിന് കൊടുക്കുന്നത്: ഹമീദ് വാണിയമ്പലം

‘ഉയരവും സൗന്ദര്യവുമുള്ള 24 വയസുള്ള യുവാവിനെ കാണാനില്ല. പ്രിയപ്പെട്ട മകനേ മജ്‌നു, ദയവായി വീട്ടിലേക്ക് വരൂ. എല്ലാവരും ദുഖത്തിലാണ്. നിന്റെ എല്ലാ ആവശ്യങ്ങളും ഞങ്ങള്‍ അംഗീകരിച്ചു. ‘ലൈല’ ആയിരിക്കും നിന്റെ വധു. കല്യാണത്തിനുള്ള ഷെര്‍വാണി സുല്‍ത്താനില്‍ നിന്നു വാങ്ങാം.

പാര്‍ക്കിങ് സൗകര്യമുള്ള അവരുടെ ന്യൂ മാര്‍ക്കറ്റ് ബ്രാഞ്ചില്‍ നമുക്ക് പോകാം. വിവാഹസത്കാരത്തില്‍ നമ്മുടെ എല്ലാ കുടുംബാംഗങ്ങളും നിന്റെ അടുത്ത സുഹൃത്തുക്കളും സുല്‍ത്താനില്‍ നിന്നുള്ള സുല്‍ത്താനില്‍ നിന്നുള്ള കുര്‍ത്ത ധരിക്കാമെന്നാണു തീരുമാനിച്ചിരിക്കുന്നത്’- ഇപ്രകാരമായിരുന്നു പരസ്യത്തിലെ വാചകങ്ങള്‍.

തങ്ങളുടെ ഷെര്‍വാണി വിറ്റഴിക്കാന്‍ കമ്ബനി നടത്തിയ ഈ പരസ്യം അല്‍പം കടന്നുപോയി എന്നാണ് ചിലരുടെ അഭിപ്രായം

shortlink

Related Articles

Post Your Comments

Related Articles


Back to top button