Latest NewsNewsInternational

എതിരാളികളെ കൊല്ലുന്നതിനുപകരം അവരെ തങ്ങളുടെ നിയന്ത്രണത്തിലാക്കുന്ന ‘മസ്തിഷ്‌ക നിയന്ത്രണ ആയുധം’ വികസിപ്പിച്ച് ചൈന

ലോകത്തെ ആശങ്കയിലാക്കി യുഎസിന്റെ റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍ : തങ്ങളുടെ സാമ്രാജ്യം വികസിപ്പിച്ച് ലോകം കീഴടക്കുക എന്ന ലക്ഷ്യത്തിലാണ് ചൈന ഇപ്പോള്‍. ലോകത്തെ ഞെട്ടിക്കുന്ന ഒരു റിപ്പോര്‍ട്ടാണ് ചൈനയെ സംബന്ധിച്ച് യുഎസ് പുറത്തുവിട്ടിരിക്കുന്നത്. എതിരാളികളെ കൊല്ലുന്നതിനുപകരം അവരെ തളര്‍ത്തുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ‘മസ്തിഷ്‌ക നിയന്ത്രണ ആയുധം’ ചൈന വികസിപ്പിക്കുന്നതായാണ് യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലുള്ളത് . മസ്തിഷ്‌ക നിയന്ത്രണ ആയുധങ്ങള്‍ ഉള്‍പ്പെടെ സായുധ സേനയെ പിന്തുണയ്ക്കാന്‍ ബയോടെക്നോളജി ഉപയോഗിക്കുന്നതിന് ചൈനയുടെ അക്കാദമി ഓഫ് മിലിട്ടറി മെഡിക്കല്‍ സയന്‍സസിനും 11 അനുബന്ധ ഗവേഷണ സ്ഥാപനങ്ങള്‍ക്കും അമേരിക്ക അനുമതി നല്‍കിയിട്ടുണ്ട്.

Read Also : ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ക്ക് മൊബൈലിലേക്ക് എസ്എംഎസ് വന്ന് തുടങ്ങും : കേന്ദ്ര ആരോഗ്യമന്ത്രാലയം

2019 ല്‍ എഴുതിയ സൈനിക രേഖകളുടെ ഒരു പ്രത്യേക ഭാഗത്തിലാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചിരിക്കുന്നത് . ശരീരങ്ങള്‍ നശിപ്പിക്കുന്നതിന് പകരം, ‘ ശത്രുവിന്റെ ചിന്തകളെ ആക്രമിച്ച് എതിരാളിയെ തളര്‍ത്തുന്നതിലും നിയന്ത്രിക്കുന്നതിലുമാണ് ചൈന ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന വികസിപ്പിക്കാന്‍ ശ്രമിക്കുന്ന സാങ്കേതികവിദ്യയില്‍ ജീന്‍ എഡിറ്റിംഗ്, ഹ്യൂമന്‍ പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തല്‍, ബ്രെയിന്‍ മെഷീന്‍ ഇന്റര്‍ഫേസുകളും ഉള്‍പ്പെടുന്നുണ്ട് .

shortlink

Related Articles

Post Your Comments

Related Articles


Back to top button